മന്ത്രി സ്ഥാനം: എന്‍ സി പിയിലും ജനതാദള്‍ എസിലും തര്‍ക്കം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.05.2016) മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍ സി പിയിലും ജനതാദള്‍ എസിലും തര്‍ക്കം. ഇരുപാര്‍ട്ടികള്‍ക്കും ഓരോ മന്ത്രിസ്ഥാനമാകും ലഭിക്കുക. എന്‍ സി പിയില്‍ കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയും എലത്തുര്‍ എം എല്‍ എ എ കെ ശശീന്ദ്രനും തമ്മിലാണു തര്‍ക്കം.

ഇരുവരും മന്ത്രി പദവി വേണമെന്ന ഉറച്ച നിലപാടിലാണ്. അതിനിടെ രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കുമായി മന്ത്രിസ്ഥാനം വീതംവയ്ക്കാമെന്ന വാദവും ഉയര്‍ന്നു. എന്നാല്‍ ആദ്യ ടേം ആര്‍ക്കു നല്‍കുമെന്നായി അടുത്ത തര്‍ക്കം. പ്രതിസന്ധി രൂക്ഷമായതോടെ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വത്തിനുവിട്ടു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കാനാകാത്തതോടെ ആരു മന്ത്രിയാകുമെന്ന കാര്യത്തില്‍ ജനതാദള്‍ എസിലും തര്‍ക്കം തുടരുകയാണ്. തിരുവല്ല എം എല്‍ എയുമായ മാത്യു ടി തോമസിനെ ഇത്തവണ മാറ്റിനിര്‍ത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പകരം ചിറ്റൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ കൃഷ്ണന്‍കുട്ടിക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.

ഇതിനിടെ വടകര എം എല്‍ എയും മുന്‍മന്ത്രിയുമായ സി കെ നാണുവും അവകാശവാദവുമായി രംഗത്തുണ്ട്. വാദംമുറുകിയതോടെ മാത്യൂ ടി തോമസ് പിന്‍മാറിയെന്നാണു വിവരം. സി പി എം നേതാക്കള്‍ക്കും കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയില്‍ എടുക്കുന്നതിനോടാണു താല്‍പര്യം.
മന്ത്രി സ്ഥാനം: എന്‍ സി പിയിലും ജനതാദള്‍ എസിലും തര്‍ക്കം


Keywords: NCP JD(S) fight for Ministerial post, Kerala, NCP

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia