Award | എന്‍ സി ശേഖര്‍ പുരസ്‌കാരം ഡോ. ബി ഇഖ്ബാലിന് നല്‍കും

 



കണ്ണൂര്‍: (www.kvartha.com) 2022ലെ എന്‍ സി ശേഖര്‍ പുരസ്‌കാരത്തിന് ജനകീയ ആരോഗ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ ന്യൂറോസര്‍ജനുമായ ഡോ. ബി ഇഖ്ബാലിനെ തെരഞ്ഞെടുത്തു. 

കമ്യൂനിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, പാര്‍ലമെന്റേറിയന്‍, ട്രേഡ് യൂനിയന്‍ സംഘാടകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രഗത്ഭമതിയായ എന്‍ സി ശേഖറുടെ സ്മരണാര്‍ഥം എന്‍ സി ശേഖര്‍ ഫൗന്‍ഡേഷന്‍ നല്‍കി വരുന്നതാണ് ഈ പുരസ്‌കാരം. പതിനേഴാമത്തെ പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്.

Award | എന്‍ സി ശേഖര്‍ പുരസ്‌കാരം ഡോ. ബി ഇഖ്ബാലിന് നല്‍കും


കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ഡോ. ബി ഇഖ്ബാല്‍ കേരള സര്‍വകാലാ ശാല വൈസ് ചാന്‍സിലര്‍ (2000-2004), സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം (1996-2001), ആരോഗ്യ സര്‍വകലാശാല രൂപീകരണ കമിറ്റി ചെയര്‍മാന്‍ (2006), മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ (2008), തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനാണ് അവാര്‍ഡ് ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്.

Keywords: News,Kerala,State,Kannur,Award,Doctor,Top-Headlines, NC Shekhar Award will be given to Dr. B Iqbal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia