Crime Branch | നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) യുവ ചലച്ചിത്ര സംവിധായിക നയന സൂര്യ(27)യുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു. എഡിജിപി ആണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന നിര്‍ദേശം നല്‍കിയത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. 
Aster mims 04/11/2022

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരുക്കാണെന്ന പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്ത് വന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടര്‍ന്നാണ് ഡിസിആര്‍ബി അസി.കമീഷണര്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. 

നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപോര്‍ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരുക്കേല്‍പിച്ചുവെന്ന ഫൊറന്‍സിക് റിപോര്‍ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപോര്‍ടില്‍ പറയുന്നു. മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍കണി വാതില്‍ വഴി ഒരാള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആര്‍ബി അസി.കമീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചില്ലെന്നും റിപോര്‍ടില്‍ പറയുന്നു. 

നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരുക്കേല്‍പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറന്‍സിക് റിപോര്‍ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തല്‍. പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വരുത്തുന്ന രീതിയില്‍ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിര്‍ണായക വിവരങ്ങള്‍ ലോകല്‍ പൊലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപോര്‍ട് നല്‍കിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍. 

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ ആല്‍ത്തറയിലുളള വാടക വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളി തുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

Crime Branch | നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി


വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് വീട്ടിന്റെ വാതില്‍ തുറന്നത്. അങ്ങനെയെങ്കില്‍ നയന ഉപയോഗിച്ചിരുന്ന താക്കോല്‍ എവിടെയെന്ന് മഹസറില്‍ പറയുന്നില്ല. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതല്‍ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടര്‍ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ കെ ദിനില്‍ കമിഷണര്‍ക്ക് ഉടന്‍ റിപോര്‍ട് നല്‍കും. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. പഴയ രേഖകളും മൊഴികളുമാണ് എസിപി ജെ കെ ദിനില്‍ പരിശോധിക്കുന്നത്. പോസ്റ്റുമോര്‍ടം നടത്തിയ ഡോക്ടര്‍ ശശികലയുമായി ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യം നടന്ന അന്വേഷണത്തില്‍ വീഴ്ചകളുണ്ടായോ എന്നും അന്വേഷിക്കേണ്ടിവരും. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords:  News,Kerala,State,Thiruvananthapuram,Case,Death,Crime Branch,Police,Top-Headlines,Trending,Complaint, Nayana case will inquire by Crime Branch
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia