Shot | മീന്‍ പിടുത്തതൊഴിലാളികള്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം
Oct 21, 2022, 15:19 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മീന്‍ പിടുത്തത്തിന് പോയ തൊഴിലാളികള്‍ക്ക് കടലില്‍വച്ച് വെടിയേറ്റു. നാവികസേനയാണ് വെടിവച്ചതെന്നാണ് റിപോര്‍ട്. വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെക്കന്‍ മാന്നാര്‍ ഉള്‍കടലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് സംഭവം. നേവി ഉദ്യോഗസ്ഥര്‍ ബോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ഇതിനിടെ മീന്‍പിടുത്തതൊഴിലാളികള്‍ നിര്‍ത്താതെ പോയെന്നും തുടര്‍ന്ന് നാവികസേനാംഗങ്ങള്‍ ബോടിനുനേരെ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് വിവരം.
തൊഴിലാളികള്‍ മയിലാടുതുറയില്‍ നിന്ന് പോയതായിരുന്നു തൊഴിലാളികള്‍. വെടിയേറ്റ മീന്‍ പിടുത്തതൊഴിലാളി രാമനാഥപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

