പൂജവെപ്പ്; ഒക്ടോബര്‍ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.10.2015) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൂജവെപ്പ് പ്രമാണിച്ച് ഒക്ടോബര്‍ 21ന് അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ജ്യോതിഷ വിധി പ്രകാരം ഇത്തവണ പൂജവെപ്പ് ഒക്ടോബര്‍ 20 ന് ആണെന്നും 21 ന് അവധി അനുവദിക്കണമെന്നും എന്‍എസ്എസും, ബിജെപിയും ആവശ്യപ്പെട്ടിരുന്നു. 23 നാണ് വിജയദശമി. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്.

ഈ സാഹചര്യത്തിലാണ് 21 നു കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.
പൂജവെപ്പ്; ഒക്ടോബര്‍ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Keywords: Holyday, School, Navarathi, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia