Investigation | നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ കൈക്കൂലി ആരോപണം പൊളിച്ചടുക്കി  ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ വിശദമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു 

 
File photo of Naveen Babu, former ADM of Kannur and PP Divya, former Kannur district panchayath president.
File photo of Naveen Babu, former ADM of Kannur and PP Divya, former Kannur district panchayath president.

Photo Credit: Facebook / PP Divya, KVARTHA File

● നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല.
● പി.പി. ദിവ്യയുടെ ആരോപണങ്ങൾ തെളിവില്ലാത്തതാണ്.
● യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല.

കണ്ണൂര്‍: (KVARTHA) മുന്‍ എ.ഡി.എം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഒന്നാം പ്രതിയാക്കിയ പി.പി ദിവ്യയ്ക്ക് തിരിച്ചടിയായി റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്. നവീന്‍ ബാബുവിനെതിരായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച കൈക്കൂലിയാരോപണം പൂര്‍ണമായും തള്ളികൊണ്ടാണ്  ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.  

ഔദ്യോഗിക കാലയളവില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പി പി ദിവ്യ ആരോപണങ്ങളുന്നയിച്ചത് തെളിവുകളില്ലാതെയാണെന്ന ഗുരുതരമായ വീഴ്ചയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയാണ് ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയതെന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വിധത്തിലുളള അന്വേഷണറിപ്പോര്‍ട്ടാണ് റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെയും റിപ്പോര്‍ട്ടിലുളളത്. 

ആരും ക്ഷണിക്കാതെ വന്നുകയറുകയും ക്ഷണിച്ചിട്ടും രണ്ടുവാക്ക് സംസാരിക്കാന്‍ വിസമ്മതിച്ച ദിവ്യ പിന്നീട് പറഞ്ഞത് ഈ വഴിക്ക് പോകുമ്പോള്‍ കയറി എന്നാണ്. പിന്നീടാണ് നവീന്‍ ബാബുവിനെതിരെ സംസാരിച്ചത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് അവരെത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണ്. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും എ ഗീതയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം  മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ പതിനാലിന് വൈകിട്ട് അഞ്ചുമണിക്ക് പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി ജിനേഷും മൊഴി നല്‍കിയിട്ടുണ്ട്.

ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെ നവീന്‍ ബാബു ദു:ഖിതനായെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങാത്ത ആളാണെന്നും സി ജിനേഷിന്റെ മൊഴിയിലുണ്ട്. നവീന്‍ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് നവീന്‍ ബാബുവിന്റെ സിഎ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാന്‍ കളക്ടര്‍ അനുവദിച്ചില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.പത്തനംതിട്ട കളക്ടര്‍ ആവശ്യപ്പെട്ടിട്ടും, കണ്ണൂര്‍ കളക്ടര്‍ വഴങ്ങിയില്ലെന്നും മൊഴിയിലുണ്ട്. 

സ്റ്റാഫ് കൗണ്‍സിലിന്റെ മൊഴി പ്രകാരം യാത്രയയ്പ്പ് ചടങ്ങ് വാട്‌സാപ്പ് ഗ്രൂപ്പില്‍ മാത്രമാണ് അറിയിച്ചിരുന്നതെന്നും യാതൊരു വിധത്തിലുള്ള നോട്ടീസോയുണ്ടായിരുന്നില്ല. സ്വകാര്യ ചടങ്ങായതിനാല്‍ പിആര്‍ഡിയെ പോലും അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് എഡിഎമ്മിന്റെ ഡ്രൈവര്‍ എം ഷംസുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. 

നവീന്‍ബാബു കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്‍ഒസി വൈകി ലഭിച്ച സംഭവങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് ആരും പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ലെന്നും സന്തതസഹചാരിയായ ഷംസുദ്ദീന്റെ മൊഴിയിലുമുണ്ട്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് സംരഭകന്‍ കെ വി പ്രശാന്തന്റെവാക്കാലുളള പരാതിയിലാണ് എഡിഎമ്മിനെ പരസ്യമായി അധിക്ഷേപിക്കാന്‍ പി.പി ദിവ്യ ഇറങ്ങിപ്പുറപ്പട്ടത് എന്നാണ്  ആക്ഷേപം. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ പി.പി ദിവ്യയ്ക്കു നിയമപോരാട്ടത്തില്‍ ഇതു കനത്ത തിരിച്ചടിയായി മാറിയേക്കും.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്തൂ.

The revenue department investigation report has rejected PP Divya's bribery allegation against former ADM K. Naveen Babu. The report states that Divya's allegations were baseless and that she was not invited to the farewell ceremony.

#NaveenBabu #PPDivya #BriberyAllegation #RevenueReport #Kannur #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia