Criticized | നവകേരള സദസ് ആഘോഷമല്ല സര്‍കാര്‍ ആഭാസമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയതിനെ മറച്ചു വെച്ച് കോടികള്‍ പൊടിപൊടിച്ചുള്ള നവകേരള സദസിന്റെ ആഘോഷങ്ങള്‍ ആഭാസമായാണ് അനുഭവപ്പെടുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്.

ക്ഷേമപെന്‍ഷനോ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ കിട്ടാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഒരു ഭരണത്തെ വെളുപ്പിച്ചെടുക്കാന്‍ നികുതിപ്പണമാണ് ചിലവഴിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരെ ഗുണ്ടാ പിരിവിനിറക്കിയിരിക്കുകയാണ് പിണറായി സര്‍കാരെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Criticized | നവകേരള സദസ് ആഘോഷമല്ല സര്‍കാര്‍ ആഭാസമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്

ദളിത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുക, ലൈഫ് ഭവന്‍ പദ്ധതി ഉള്‍പെടെയുള്ള പദ്ധതി തുക കാലതാമസം ഒഴിവാക്കി സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

വസന്ത് പള്ളിയാമൂല അധ്യക്ഷത വഹിച്ചു. അഡ്വ വിപി അബ്ദുര്‍ റശീദ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍, എ എന്‍ ആന്തൂരാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Navakerala Sadas: Advocate Martin George Criticized LDF Government, Kannur, News, Navakerala Sadas, Criticized, Advocate Martin George, LDF Govt, Politics, Pension, Congress, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia