Criticized | നവകേരള സദസിന് ആഡംബര കാരവനിലെ യാത്ര സര്‍കാരിന് തന്നെ ബൂമറാങ്ങ് ആവും; പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ഇത്തരം യാത്ര നടത്താനാവൂ എന്നും രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ആഡംബര ബെന്‍സ് 'കാരവന്‍ ' ഒരുക്കുന്നത് സര്‍കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടികള്‍ മുടക്കി ഹെലികോപ്റ്ററില്‍ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാന്‍ ആഡംബര ബെന്‍സ് കാരവനില്‍ എത്തുന്നതില്‍ അത്ഭുതമില്ല. പിണറായി വിജയനേപ്പോലെ ഒരു ഏകാധിപതിക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.

Criticized | നവകേരള സദസിന് ആഡംബര കാരവനിലെ യാത്ര സര്‍കാരിന് തന്നെ ബൂമറാങ്ങ് ആവും; പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ഇത്തരം യാത്ര നടത്താനാവൂ എന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതി മുട്ടുമ്പോള്‍ കേരളം കാണാന്‍ സുഖവാസയാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം എന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമ - വ്യവസായ മേഖലയിലെ പ്രമുഖര്‍ ഉപയോഗിക്കുന്ന വാഹനമാണ് ബെന്‍സ് കാരവന്‍. ബസില്‍ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കില്‍ കെ എസ് ആര്‍ ടി സി യിലെ ഒരു നല്ല ബസ് ആള്‍ടര്‍ ചെയ്താല്‍ മതിയായിരുന്നു. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികള്‍ ചിലവഴിച്ചുള്ള കാരവനിലെ യാത്ര തിരഞ്ഞെടുത്തിരിക്കുന്നത്.

ഖജനാവില്‍ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കില്‍ കോടികള്‍ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വെയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords:  Nava Kerala Sedas: Ramesh Chennithala Criticized Pinarayi Vijayan and Ministers, Thiruvananthapuram, News, Politics, Media, Nava Kerala Sedas, Ramesh Chennithala, Criticized, CM Pinarayi Vijayan, Ministers, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia