Community | നൗഷാദ് അസോസിയേഷൻ ആറാം വാർഷിക ആഘോഷം; വീൽചെയർ വിതരണം നടത്തി
● ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയർ വിതരണം നടത്തി
● പെയിൻ & പാലിയേറ്റീവ് കെയർ കോർഡിനേറ്റർ വിപിഎം സാലിഹ് മുഖ്യപ്രഭാഷണം നടത്തി
വളാഞ്ചേരി: (KVARTHA) നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷൻ അവരുടെ ആറാം വാർഷികം ആഘോഷിച്ചു. വ്യത്യസ്തമാർന്ന പരിപാടികളാണ് കേരളത്തിലെ പതിനാലു ജില്ലകളിലായി സംഘടിപ്പിച്ചത്. വളാഞ്ചേരിയിലെ എൻ4 മെഡിക്കൽസിൽ വച്ച് നടന്ന അസോസിയേഷന്റെ ആറാം വാർഷികാഘോഷത്തിൽ, ജിസിസി സൗദി അറേബ്യ പ്രവിശ്യയിലെയും കുവൈത്ത് പ്രവിശ്യയിലെയും നൗഷാദ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ വളാഞ്ചേരി പാലിയേറ്റീവ് കെയർ സെന്ററിനും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്കും വീൽചെയറുകൾ ദാനം ചെയ്തു.
നൗഷാദുമാർക്കും, അവരുടെ കുടുബങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ കൂടെയും ഞങ്ങളുണ്ടാവുമെന്നും ചടങ്ങിൽ സംസാരിച്ച അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. നൗഷാദ് അഭിപ്രായപ്പെട്ടു.
പെയിൻ & പാലിയേറ്റീവ് കെയറിന്റെ ജില്ലാ കോർഡിനേറ്റർ വി.പി.എം. സാലിഹ് മുഖ്യപ്രഭാഷണം നടത്തി. ജിസിസി സൗദി പ്രവിശ്യയുടെ മുൻ സെക്രട്ടറി നൗഷാദ് ബാലുശ്ശേരി, യുഎഇ പ്രവിശ്യ ട്രഷറർ നൗഷാദ് തൂത, നൗഷാദ് വയനാട്, നൗഷാദ് നിയ, നൗഷാദ് അച്ചു (കൗൺസിലർ) എന്നിവരും സുധാകരൻ കാരുണ്യ, കെപി മുഹമ്മദ്, പാലാറ കുഞ്ഞാപ്പു, മൂസ്സ കോട്ടപ്പുറം, അജീഷ് ബിഡികെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#NaushadAssociation #CommunityService #WheelchairDonation #SocialWelfare #KeralaEvents #PalliativeCare