Healthy Spine | നടുവേദന മാറുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നട്ടെല്ലിന്റെ ആരോഗ്യം തന്നെ അവതാളത്തിലാകും!

 


കൊച്ചി: (KVARTHA) ഇന്നത്തെ കാലത്ത് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നടുവേദന. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ കാരണമാകുന്നത് ദൈനംദിന ജീവിതത്തിലെ ചില പാളിച്ചകളാണ്. വളരെയധികം ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ് ഇതെങ്കിലും പലരും ഇതിനെ അത്ര കാര്യമായി കണക്കാക്കുന്നില്ല എന്നുവേണം കരുതാന്‍.

ചില ജീവിതശൈലി ഘടകങ്ങള്‍, അമിതവണ്ണം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുക, മോശം ഭാവം, മോശം ഭക്ഷണക്രമം, പുകവലി എന്നിവയാണ് നടുവേദനയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍. എന്നിരുന്നാലും, ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ സ്വീകരിക്കുന്നതിലൂടെ വിട്ടുമാറാത്ത നടുവേദന കുറയ്ക്കാന്‍ സാധിക്കും.

Healthy Spine | നടുവേദന മാറുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നട്ടെല്ലിന്റെ ആരോഗ്യം തന്നെ അവതാളത്തിലാകും!


വിട്ടുമാറാത്ത നടുവേദന ഉണ്ടാകുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രധാന കാരണം തെറ്റായ ഭാവമാണ്. പ്രാഥമികമായി ഒരു ഇടവേളയില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന ഇന്നത്തെ തലമുറയ്ക്കാണ് ഇത്തരത്തില്‍ നടുവേദന ഉണ്ടാകുന്നത്. നിവര്‍ന്നു ഇരുന്നു കുനിയുന്നത് നിര്‍ത്തുക. കുനിയുന്നത് നടുവേദന, പേശികളുടെ പിരിമുറുക്കം, സന്ധി വേദന, രക്തചംക്രമണം കുറയല്‍, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.

നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ കുനിയുന്നത് ഒഴിവാക്കുക, ശരിയായ നട്ടെല്ല് വിന്യസിക്കുക, നില്‍ക്കുക അല്ലെങ്കില്‍ പുറകുവശം നിവര്‍ന്ന് തോളില്‍ ഉയരത്തില്‍ നടക്കുക. ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. സുഷുമ്‌നാ നാഡിയുടെ കംപ്രഷന്‍ കുറയ്ക്കാനും പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക.

മനുഷ്യന്റെ കാര്യത്തില്‍ നട്ടെല്ലിന്റെ ആരോഗ്യം എന്നത് അതിപ്രധാനമായ ഒന്നാണ്. ആരോഗ്യകരമായ നട്ടെല്ലിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില ജീവിത ശൈലി മാറ്റങ്ങള്‍ ഉണ്ട്. ഇത്തരം മാറ്റങ്ങളെ പലരും ഗൗനിക്കാറില്ല. ആരോഗ്യകരമായ നട്ടെല്ലിനും നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

അതില്‍ പ്രധാനമാണ് നിത്യവും ചെയ്യേണ്ട വ്യായാമം. വിട്ടുമാറാത്ത നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വ്യായാമം സഹായിക്കുന്നു. എളുപ്പത്തില്‍ ചെയ്യേണ്ട ഇത്തരം വ്യായാമങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പതിവായുള്ള വ്യായാമം

പതിവായുള്ള വ്യായാമം നട്ടെല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു. ശരീരത്തിന് നല്ല ചലനശേഷി നല്‍കുന്ന തരത്തിലുള്ള വ്യായാമം ശീലമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. അതിന് വേണ്ടി നടത്തം, നീന്തല്‍, യോഗ തുടങ്ങിയവയെല്ലാം ശീലിക്കുക. എന്നാല്‍ എന്ത് ചെയ്യുമ്പോഴും കഠിനമായ നടുവേദന അനുഭവിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്. അതിനുശേഷം മാത്രം ഇത്തരം വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.

യോഗാസനം പരിശീലിക്കുക

യോഗാസനം പരിശീലിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കൃത്യമായി യോഗ പരിശീലിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിന് നല്ലൊരു പരിശീലകനും ഉണ്ടായിരിക്കണം. യോഗ പരിശീലിക്കുന്നത് വഴി നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നടുവേദന പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നെഞ്ച്, തോള്‍, നട്ടെല്ല് , കഴുത്ത് എന്നിവക്കെല്ലാം ആരോഗ്യം നല്‍കുന്ന തരത്തിലുള്ള യോഗാസനങ്ങളാണ് പരിശീലിക്കേണ്ടത്. മാത്രമല്ല കൃത്യമായല്ല യോഗാസനം ചെയ്യുന്നത് എങ്കില്‍ വേദന വര്‍ധിപ്പിക്കുക മാത്രമേ ചെയ്യുള്ളൂ.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശ്രദ്ധിക്കുക

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരിയായ രീതിയില്‍ അല്ല ഇരിക്കുന്നത് എങ്കില്‍ അത് പലപ്പോഴും ശരീര വേദന വര്‍ധിപ്പിക്കുന്നു. അത് മാത്രമല്ല ശരീരത്തിന്റെ ശരിയായ പോസ്ചര്‍ നിലനിര്‍ത്തുന്നതിന് ആവശ്യമുള്ള തലയിണകള്‍ ബാക് സപോര്‍ട് എന്നിവ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. നടുവേദന പോലുള്ള പ്രതിസന്ധികള്‍ ഉള്ളവര്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉറക്കം ശ്രദ്ധിക്കണം

ഉറക്കത്തിലെ കിടത്തം പലപ്പോഴും നടുവേദനയിലേക്ക് എത്തിക്കുന്നു. ഉറങ്ങുന്ന പൊസിഷന്‍ ശ്രദ്ധിക്കേണ്ടതിനൊപ്പം തന്നെ കിടക്കയും ശ്രദ്ധിക്കേണ്ടതാണ്. നട്ടെല്ലിനെ പ്രശ്നത്തിലാക്കുന്ന തരത്തിലുള്ള കിടക്ക ഉപയോഗിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൂടാതെ നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കണം. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു കാര്യവും ചെയ്യാതിരിക്കുക. പല രോഗങ്ങളും പ്രതിരോധിക്കുന്നതിന് ഉറക്കം വളരെ അത്യാവശ്യമാണ്.

ഒരു മോശം മെത്ത പലപ്പോഴും പ്രകൃതിവിരുദ്ധമായ ഒരു സ്ഥാനത്ത് ഉറങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നു, അത് നമ്മുടെ പുറം വളച്ചൊടിക്കുകയും ആയാസപ്പെടുത്തുകയും ചെയ്യുന്നു, ഇത് ആത്യന്തികമായി കഠിനവും വിട്ടുമാറാത്തതുമായ നടുവേദനയിലേക്ക് നയിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓര്‍ത്തോപീഡിക് അല്ലെങ്കില്‍ ബാക്-സപോര്‍ട് മെത്തയാണ് മികച്ച ഓപ്ഷന്‍.

ശരിയായ നട്ടെല്ല് വിന്യാസത്തിനായി ഒരു പുതിയ മെത്ത തിരഞ്ഞെടുക്കുക, പുറകില്‍ ഉറങ്ങുകയാണെങ്കില്‍ തലയിണകള്‍ മുട്ടുകള്‍ക്ക് പിന്നില്‍ വയ്ക്കുക. വശങ്ങളില്‍ ഉറങ്ങുകയാണെങ്കില്‍, നട്ടെല്ലിന്റെ സ്വാഭാവിക വക്രത നിലനിര്‍ത്തുന്നതിന്, കാലുകള്‍ക്കിടയില്‍ തലയിണകള്‍ വയ്ക്കുന്നത് നല്ലതാണ്.

കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാല്‍ നടുവേദന വഷളാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും സമ്മര്‍ദ രഹിതമായി 7-9 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സമ്മര്‍ദം ഒഴിവാക്കുക

സമ്മര്‍ദം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് നട്ടെല്ലിലും സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദം ഉള്ള വ്യക്തികളില്‍ പേശികളില്‍ സമ്മര്‍ദം വര്‍ധിക്കുകയും അത് ശരീരത്തിന് സമ്മര്‍ദവും നടുവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭാരമുള്ള വസ്തുക്കളെ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം

ഭാരമുള്ള വസ്തുക്കളെ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ വളച്ച് വസ്തു ശരീരത്തോട് ചേര്‍ന്ന് നിര്‍ത്തുക. കൂടാതെ, ഉയര്‍ത്തുമ്പോള്‍ ശരീരം വളച്ചൊടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കാരണം ഇത് കടുത്ത വലതുവശത്തുള്ള നടുവേദനയ്ക്കും ഇടത് വശത്ത് നടുവേദനയ്ക്കും കാരണമാകും.

ജോലിക്ക് ഭാരോദ്വഹനം ആവശ്യമാണെങ്കില്‍ ബ്രേസ് ധരിക്കാന്‍ മറക്കരുത്. ഒരു വസ്തു ഉയര്‍ത്താന്‍ വളരെ ഭാരമുള്ളതാണെങ്കില്‍, ആരോടെങ്കിലും സഹായം ചോദിക്കുക. സാധ്യമെങ്കില്‍, ഭാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ലിഫ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുക.

Keywords: Natural Ways for Maintaining a Healthy Spine, Kochi, News, Natural Ways, Healthy Spine, Health Tips, Health, Warning, Doctor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia