Dark Circle | ഉറക്കക്കുറവും നിര്‍ജലീകരണവും കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാം; പണം കളയാതെ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിഹരിക്കാം

 


കൊച്ചി: (KVARTHA) സൗന്ദര്യ പരിപാലനത്തിനിടെ കണ്ണിന് (Eyes) താഴെയുള്ള കറുപ്പ് (Dark Circles) നിങ്ങളെ അലട്ടുന്നുണ്ടോ? ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്‌ക്രീന്‍ ഉപയോഗം (Screen Usage) മൂലം കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും അത് കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകുകയും ചെയ്യും.

അമിതമായി സൂര്യപ്രകാശം (Sunlight) ഏല്‍ക്കുന്നതും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. കണ്ണിന് താഴെ തടിപ്പ് ഉണ്ടാകുന്നതും മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ്. കൃത്യമായി ഉറങ്ങുന്നതും ധാരാളം വെള്ളം (Water) കുടിയ്ക്കുന്നതും ഈ രണ്ട് പ്രശ്നങ്ങളും മാറാന്‍ സഹായിക്കുന്നു.

പാരമ്പര്യമായിട്ടോ പ്രായമായിട്ടോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇത്തരത്തില്‍ കറുപ്പ് ഉണ്ടായാല്‍ കുറച്ച് അധികം ശ്രദ്ധ കൊടുത്താല്‍ മാത്രമേ അത് ഇല്ലാതാകൂ. എന്നാല്‍ ചിലരില്‍ ജീനുകളിലെ ചില പ്രശ്നങ്ങളാകാം ഇത്തരം കറുപ്പ് നിറത്തിന് കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ശരിയായ ചികിത്സയ്ക്കായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങി പണം കളയുന്നതിനേക്കാള്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം.

Dark Circle | ഉറക്കക്കുറവും നിര്‍ജലീകരണവും കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാം; പണം കളയാതെ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിഹരിക്കാം

കറ്റാര്‍വാഴ: ഇതിന്റെ ജെല്‍ പതിവായി കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴ ചര്‍മത്തിലെ ഈര്‍പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴയിലെ ആന്റിഓക്സിഡന്റുകളും പ്രോടീനുകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ ബാഗ്: കണ്‍പോളകളുടെ വീക്കം മാറാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് ശരിയായ ഉറക്കമാണ്. ഒപ്പം ഗ്രീന്‍ ടീ ബാഗ് പരീക്ഷിയ്ക്കുന്നത് ഇരട്ടി റിസള്‍ട് നല്‍കും. രണ്ട് ഗ്രീന്‍ ടീ ബാഗുകള്‍ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വെയ്ക്കണം. ശേഷം ഇവ എടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെച്ചിട്ട് കഴുകി കളയണം. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്സിഡന്റ്സും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം കണ്ണിന്റെ വീക്കവും ഇല്ലാതാക്കുന്നു.

വെള്ളരിക്ക: അരിഞ്ഞെടുത്ത് ചതച്ച് ഒരു കോട്ടണ്‍ തുണിയില്‍ കിഴി കെട്ടി ഫ്രിഡ്ജില്‍ വെയ്ക്കുക. 30 മിനിറ്റിന് ശേഷം ഇത് എടുത്ത് കണ്ണിന് മുകളില്‍ വെയ്ക്കുക. 10 മിനിറ്റ് ആകുമ്പോള്‍ കഴുകി കളയണം. കണ്ണുകള്‍ക്ക് ഉണര്‍വ് നല്‍കാനും കറുപ്പ് മാറാനും ഈ രീതി സഹായിക്കും.

ഉരുളക്കിഴങ്ങ്: വട്ടത്തില്‍ മുറിച്ചെടുത്ത് 10-15 മിനിറ്റ് കണ്ണിന് മുകളില്‍ വെയ്ക്കണം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറ്റാന്‍ വളരെ ഫലപ്രദമാണ്.

തക്കാളി നീര്: തക്കാളി പിഴിഞ്ഞ് അതിന്റെ നീര് ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. തക്കാളിയിലെ ലൈകോപീനും നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുന്നു.

ബദാം എണ്ണ: ശരീരത്തെ മോയ്ചറൈസ് ചെയ്യാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബദാം എണ്ണ. കുറച്ച് ബദാം എണ്ണ എടുത്ത് കണ്ണിന് ചുറ്റും തടവി കൊടുക്കുക. രക്തയോട്ടം വര്‍ധിപ്പിക്കാനും കണ്ണിന് ചുറ്റുമുള്ള തൊലി വളരെ മൃദുവാക്കാനും സഹായിക്കുന്നു.

Keywords: News, Kerala, Kerala-News, Lifestyle-News, Natural Remedies, Health, Struggle, Dark Circles, Puffy Eyes, Natural remedies to health struggling with dark circles or puffy eyes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia