SWISS-TOWER 24/07/2023

Death | അനൂപിന്റെ അപ്രതീക്ഷിത ദുരന്തത്തില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും

 


ADVERTISEMENT

തലശേരി: (www.kvartha.com) ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. പോസ്റ്റ്മോര്‍ടത്തിന് ശേഷം തിരുത്തിമുക്കില്‍ എത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

തുരുത്തിമുക്ക് സാരഥി ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട് ജെട്ടിക്ക് സമീപത്തേക്ക് നീന്തുമ്പോഴാണ് അനൂപിനെ കാണാതായത്.

Death | അനൂപിന്റെ അപ്രതീക്ഷിത ദുരന്തത്തില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും

നാട്ടിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അനൂപ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഡിവൈ എഫ് ഐ തുരുത്തി മുക്ക് മുന്‍ യൂനിറ്റ് സെക്രടറി കൂടിയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം തന്നെ നാട്ടിലെ പ്രധാന ഫുട്ബോള്‍ കളിക്കാരനുമായിരുന്നു. വിവിധ ക്ലബുകള്‍ സംഘടിപ്പിക്കാറുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റിലും അനൂപ് പങ്കെടുക്കാറുണ്ടായിരുന്നു.

Keywords:  Natives and relatives were shocked by Anoop's unexpected tragedy, Kannur, News , Anoop, Funeral, Dead Body, Obituary, Friends, Family, Kerala News, Drowned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia