SWISS-TOWER 24/07/2023

Rescued | കടലില്‍ ദുരൂഹ സാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കരയില്‍ എത്തിച്ചു

 


ADVERTISEMENT

വടകര: (www.kvartha.com) കടലില്‍ ദുരൂഹ സാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കരയില്‍ എത്തിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സാന്‍ഡ് ബാങ്ക്‌സിനു സമീപം അഴിത്തല കടലില്‍ ആണ് യുവാവിനെ കണ്ടെത്തിയത്.

തമിഴ്‌നാട് മധുര ഡിണ്ടിഗല്‍ വേളാങ്കണ്ണി മുനിയാണ്ടിയുടെ മകന്‍ ധര്‍മരാജനെ (42) ആണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ തീരത്തു നിന്നു രണ്ടര കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. ഈ സമയം കടലില്‍ നീന്തുകയായിരുന്നു യുവാവ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ വിവരം കോസ്റ്റല്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു കരയിലെത്തിക്കുകയും ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Aster mims 04/11/2022

Rescued | കടലില്‍ ദുരൂഹ സാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കരയില്‍ എത്തിച്ചു

നാലു ദിവസമായി കടലില്‍ നീന്തുകയാണെന്നാണ് ഇയാള്‍ പറയുന്നത്. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നതിനാല്‍ ധര്‍മരാജനെ പിന്നീടു കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നു ഇയാളുടെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Native of Tamil Nadu, who was swimming in a mysterious situation in sea, brought to the shore by fishermen, Vadakara, News, Fishermen, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia