Died | ഹജ്ജ് കര്‍മം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെ ചക്കരക്കല്‍ സ്വദേശി മക്കയില്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹജ്ജ് കര്‍മം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മക്കയില്‍ മരിച്ചു. ചക്കരക്കല്‍ കണയന്നൂര്‍ റോഡില്‍ ബൈത്തുല്‍ അമീന്‍ കരിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയാണ് (69) ശനിയാഴ്ച രാവിലെ മക്കയിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം ആറാം തീയതി കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജി ഞായറാഴ്ച നാട്ടിലേക്ക് യാത്ര മടങ്ങിവരാനുള്ള തയാറെടുപ്പിലായിരുന്നു.

Died | ഹജ്ജ് കര്‍മം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെ ചക്കരക്കല്‍ സ്വദേശി മക്കയില്‍ മരിച്ചു

ഇതിനിടെ ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: കരിയില്‍ മറിയം. മകള്‍: ഫാത്വിമ. മരുമകന്‍: സമീര്‍ (ബെംഗ്ലൂര്‍).

Keywords:  Native of Chakarakal died in Mecca while return home after performing Hajj, Kannur, News, Mecca, Pneumonia, Hospital, Treatment, Chakkarakal, Native, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia