Died | ഹജ്ജ് കര്‍മം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെ ചക്കരക്കല്‍ സ്വദേശി മക്കയില്‍ മരിച്ചു
Jul 15, 2023, 21:00 IST
കണ്ണൂര്‍: (www.kvartha.com) ഹജ്ജ് കര്‍മം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മക്കയില്‍ മരിച്ചു. ചക്കരക്കല്‍ കണയന്നൂര്‍ റോഡില്‍ ബൈത്തുല്‍ അമീന്‍ കരിയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയാണ് (69) ശനിയാഴ്ച രാവിലെ മക്കയിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം ആറാം തീയതി കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജി ഞായറാഴ്ച നാട്ടിലേക്ക് യാത്ര മടങ്ങിവരാനുള്ള തയാറെടുപ്പിലായിരുന്നു.
ഇതിനിടെ ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: കരിയില്‍ മറിയം. മകള്‍: ഫാത്വിമ. മരുമകന്‍: സമീര്‍ (ബെംഗ്ലൂര്‍).
ഭാര്യ: കരിയില്‍ മറിയം. മകള്‍: ഫാത്വിമ. മരുമകന്‍: സമീര്‍ (ബെംഗ്ലൂര്‍).
Keywords: Native of Chakarakal died in Mecca while return home after performing Hajj, Kannur, News, Mecca, Pneumonia, Hospital, Treatment, Chakkarakal, Native, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.