Died | ടെറസില്‍ നിന്നും വീണ് അസം സ്വദേശി മരണമടഞ്ഞു

 


മയ്യില്‍: (www.kvartha.com) ടെറസില്‍ നിന്നും വീണുപരുക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മരണമടഞ്ഞു. കമ്പില്‍ റഹീം ഹോടെലിന് സമീപം വാടകവീടില്‍ താമസിക്കുന്ന മുസ്താന്‍ റഹ് മാനാ(26)ണ് മരണമടഞ്ഞത്.
 
Died | ടെറസില്‍ നിന്നും വീണ് അസം സ്വദേശി മരണമടഞ്ഞു



വ്യാഴാഴ്ച രാത്രി റൂമിനു പുറത്തു നിന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കവെ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മയ്യില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Keywords:  Kerala, News, Assam, Died, Hotel, Police, Case, Mobile Phone, Native of Assam died after falling from the terrace
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia