ഏക സിവില്‍കോഡ് ഹൈന്ദവ വിശ്വാസങ്ങളേയും തകര്‍ക്കും; മതത്തിന്റെ പേരില്‍ തമ്മിലകറ്റി വോട്ട് നേടാനുള്ള മോഡിയുടെ തന്ത്രം ജാതി-മത വ്യത്യാസമില്ലാതെ നേരിടണം: എന്‍വൈഎല്‍

 


കാസര്‍കോട്: (www.kvartha.com 27.11.2016) വിവിധ മതങ്ങളെ കൊണ്ടും സംസ്‌കാരങ്ങളെ കൊണ്ടും സമ്പൂര്‍ണ്ണമായ ഭാരതത്തിന്റെ മണ്ണില്‍ മതങ്ങളേയും മതനിയമങ്ങളേയും തളളിപറഞ്ഞ് ഏക സിവില്‍കോഡ് പോലുളള അപ്രായോഗിക നിയമനിര്‍മ്മാണത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ആവില്ലാ എന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത്കുമാര്‍ ആസാദ് പറഞ്ഞു.

എല്ലാ മത നിയമങ്ങളേയും ഒരു കോഡിന് കീഴില്‍ കൊണ്ട് വരിക എന്നത് മതേതരത്വത്തോടെ കഴിയുന്ന ഭാരതത്തില്‍ മുസ്ലീം മത ന്യൂനപക്ഷത്തോടൊപ്പം തന്നെ ഹൈന്ദവ മത സമൂഹത്തിനും പ്രായോഗികമാക്കാന്‍ സാധിക്കുകയില്ല. ജാതികളും ഉപജാതികളും അടങ്ങുന്ന രാജ്യത്ത് ഇത് നടപ്പിലാക്കിയാല്‍ ഹരിജന്‍, ഈഴവര്‍, നമ്പൂതിരി, നായര്‍ എന്ന് വേണ്ട വിത്യസ്ഥമായ ആചാരങ്ങളോടെ വര്‍ത്തിക്കുന്ന ഹൈന്ദവ മത വിശ്വാസികള്‍ക്ക് അവരുടെ വിവാഹം, അനന്തരവകാശ സ്വത്ത് തുടങ്ങി വിശ്വാസ പ്രമാണങ്ങള്‍ എങ്ങനേയാണ് ഒരു കോഡിന് കീഴില്‍ കൊണ്ട് വരാന്‍ സാധിക്കുന്നത്.

ഇവിടെ രാജ്യത്തെ മത വിശ്വാസികളെ തമ്മിലകറ്റി നിര്‍ത്തി വോട്ട് നേടുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇത്. ആദ്യം രാമ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച് ഭൂരിഭാഗം ഹിന്ദുക്കളേയും കൂടെ നിര്‍ത്താന്‍ നോക്കി. പിന്നീട് ഗോമാതാവിലൂടേയും ഇപ്പോഴിതാ മുസ്ലീം മത വിശ്വാസികളെ മാത്രം ബാധിക്കുന്നു എന്ന് വരുത്തി തീര്‍ത്ത് ഏക സിവില്‍കോഡും മറ്റു സമുദായങ്ങള്‍ക്ക് അവരുടെ വിശ്വാസകര്‍മ്മങ്ങളെ സാരമായി ബാധിക്കുന്ന ഈ കാടന്‍ നിയമം അതിലും കൂടുതലായി ഹൈന്ദവ മതങ്ങളേയും ബാധിക്കും. ഇത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അജിത്കുമാര്‍ ആസാദ് കൂട്ടിചേര്‍ത്തു.

ഏക സിവില്‍കോഡിനെതിരെ സംഘടനകളുടെ പേരില്‍ വരാറുളള പ്രസ്താവനകള്‍ അപകടകരമാണ്. മത വിശ്വാസികളെ തമ്മിലകറ്റി രാഷ്ട്രീയ ലാഭം കൊയ്യുന്ന ബിജെപിയെ സഹായിക്കാനേ ഇതുപകരിക്കുയുളളൂ. എല്ലാ മതവിശ്വാസികളേയും ഒരേ പോലെ ബാധിക്കുന്ന ഈ കാടന്‍ നിയമനിര്‍മ്മാണത്തെ തടയാന്‍ ജാതി മത വിത്യസമില്ലാതെ എല്ലാ വിശ്വാസികളും ഒരേ സ്വരത്തില്‍ ഇതിനെതിരെ പ്രതീകരിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏക സിവില്‍കോഡ് ഹൈന്ദവ വിശ്വാസങ്ങളേയും തകര്‍ക്കും; മതത്തിന്റെ പേരില്‍ തമ്മിലകറ്റി വോട്ട് നേടാനുള്ള മോഡിയുടെ തന്ത്രം ജാതി-മത വ്യത്യാസമില്ലാതെ നേരിടണം: എന്‍വൈഎല്‍


ഏക സിവില്‍കോഡ് ഹൈന്ദവ വിശ്വാസങ്ങളേയും തകര്‍ക്കും; മതത്തിന്റെ പേരില്‍ തമ്മിലകറ്റി വോട്ട് നേടാനുള്ള മോഡിയുടെ തന്ത്രം ജാതി-മത വ്യത്യാസമില്ലാതെ നേരിടണം: എന്‍വൈഎല്‍
Keywords:  INL, NYL, Civil code, kasaragod, Kerala, Politics, BJP, LDF, UDF, National Youth League, Uniform civil Code, India, Ajithkumar Azad, National Youth League on Uniform civil Code.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia