എ പി അബ്ദുൽ വഹാബിനെയും കൂട്ടരെയും പുറത്താക്കിയ നടപടിയെ അംഗീകരിച്ച് ദേശീയ നേതൃത്വം
Jul 27, 2021, 17:32 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 27.07.2021) ഖാസിം ഇരിക്കൂര്‍ പക്ഷത്തെ പിന്തുണച്ച് ഐ എന്‍ എല്‍ ദേശീയ നേതൃത്വം. സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബിനെയും കൂട്ടരെയും പുറത്താക്കിയ നടപടിയെ അംഗീകരിച്ചതായി ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാന്‍ വ്യക്തമാക്കി.
ഖാസിം ഇരിക്കൂര്‍ പക്ഷം തിങ്കളാഴ്ച സംസ്ഥാന കൗണ്‍സിലിലെടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നതായാണ് ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് പറഞ്ഞത്. കടുത്ത അച്ചടക്കലംഘനം നടത്തുകയും അക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്തവരെ പുറത്താക്കിയതായി സംസ്ഥാന കമിറ്റി റിപോര്‍ട് ചെയ്തിട്ടുണ്ട്.
അച്ചടക്ക ലംഘനം അംഗീകരിക്കില്ലെന്നും മുഹമ്മദ് സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ദേശീയ നേതൃത്വത്തിന്റെ തീരുമാനം എ പി അബ്ദുൽ വഹാബ് തള്ളി. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, ഈ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും പാര്‍ടി വഴി വിവരം ലഭിച്ചാല്‍ നടപടിയെന്തെന്ന് തീരുമാനിക്കുമെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
Keywords: News, Kerala, State, Kochi, INL, Politics, National leadership in support of Qasim Irikkur faction.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


