Petition | ദേശീയപാത വികസനം: മൂന്നിടങ്ങളില്‍ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി
Jul 25, 2023, 23:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ദേശീയപാത വികസനം പുരോഗമിക്കുന്ന കണ്ണൂരില്‍ മൂന്നിടത്ത് അടിപ്പാത ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം എംപി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്, എംപിമാരായ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വെള്ളൂര്‍ സഹകരണ ബാങ്ക്, കല്യാശേരി, മുഴപ്പിലങ്ങാട്, കുളംബസാര്‍ പ്രദേശങ്ങളില്‍ അടിപ്പാത വേണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, കൃഷിഭവന് തുടങ്ങിയവയുള്ള പ്രദേശങ്ങളാണിവിടം. പാത പൂര്‍ത്തിയാകുമ്പോള്‍ ഇരുവശത്തേക്കും പോകാന്‍ അടിപ്പാത അനിവാര്യമാണ്. മൂന്നിടത്തും ഈ വിഷയം ഉന്നയിച്ച് വലിയ ബഹുജനസമരം നടക്കുകയാണ്.
വെള്ളൂര്‍ സഹകരണ ബാങ്ക്, മുഴപ്പിലങ്ങാട് കുളം ബസാര്‍ എന്നിവിടങ്ങളില്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും കല്യാശേരിയില്‍ കൂടുതല്‍ കൂടിയാലോചന നടത്താമെന്നും ഗഡ്കരി മറുപടി നല്‍കിയതായി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളൂര്‍ സഹകരണ ബാങ്ക്, കല്യാശേരി, മുഴപ്പിലങ്ങാട്, കുളംബസാര്‍ പ്രദേശങ്ങളില്‍ അടിപ്പാത വേണമെന്നാണ് ആവശ്യം. വിദ്യാഭ്യാസ സ്ഥാപനം, ആശുപത്രി, കൃഷിഭവന് തുടങ്ങിയവയുള്ള പ്രദേശങ്ങളാണിവിടം. പാത പൂര്‍ത്തിയാകുമ്പോള്‍ ഇരുവശത്തേക്കും പോകാന്‍ അടിപ്പാത അനിവാര്യമാണ്. മൂന്നിടത്തും ഈ വിഷയം ഉന്നയിച്ച് വലിയ ബഹുജനസമരം നടക്കുകയാണ്.
Keywords: National Highway Development: Demanding for underpasses at three places,
CPM leaders submitted a petition to Union Minister, Kannur, News, Politics, Petition, Cabinet Minister, CPM Leaders, Nitin Gadkari, Visit, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.