തിരുവനന്തപുരം: ഇ-ഗവേണന്‍സ് രംഗത്തെ മികവിന് കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള സി.എസ്.ഐ.ഇ-നിഹിലന്റ് ദേശീയ പുരസ്‌കാരം 2012 സംസ്ഥാന ഐ.ടി. മിഷന്‍ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതിയ്ക്ക് ലഭിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. നൗഫല്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
വിവിധ സര്‍ട്ടിഫിക്കറ്റുകളും ഇതര സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി വീടിനടുത്തുള്ള പൊതുജനസേവന (അക്ഷയ) കേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി. പ്രാരംഭഘട്ടമായി ദേശീയതലത്തില്‍ 51 ജില്ലകളില്‍ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതി കേരളത്തില്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിജയകരമായി നടപ്പാക്കിയിരുന്നു.

Keywords: Award, Kerala, Thiruvananthapuram, IT Mission, Award, Computer Societies of India, E-district, Akshaya, Certificate, K.P. Noufal, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.