● 25,000/ രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം
● വടക്കുമ്പാട് മാണിക്കോത്ത് എന്‍എ മൂസ്സയുടെയും കെകെ സൈനബയുടെയും മകനാണ്
● ദുബൈ അക്കാഫ് അവാര്‍ഡ്, മലബാര്‍ കലാസാംസ്‌കാരിക സമതി പുരസ്‌കാരം, ആസാദ് ലൈബ്രറി കവിത പുരസ്‌കാരം, ദുബൈ ജി-മീഡിയ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്
കൊച്ചി: (KVARTHA) മാധ്യമ പ്രവര്‍ത്തന മികവിന് കേരള മീഡിയ അക്കാദമി ഏര്‍പ്പെടുത്തിയ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ മാധ്യമ അവാര്‍ഡിന് നാഷിഫ് അലിമിയാന്‍ അര്‍ഹനായി. അവാര്‍ഡിന് അര്‍ഹമായത് 'രാസവിഷനദിക്കരയിലെ മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍' എന്ന ശീര്‍ഷകത്തില്‍ ട്രൂ കോപ്പി തിങ്കില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ പരമ്പര. 25,000/ രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ നാഷിഫ് അലിമിയാന്‍ ദുബൈ അക്കാഫ് അവാര്‍ഡ്, മലബാര്‍ കലാസാംസ്‌കാരിക സമതി പുരസ്‌കാരം, ആസാദ് ലൈബ്രറി കവിത പുരസ്‌കാരം, ദുബൈ ജി-മീഡിയ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. വടക്കുമ്പാട് മാണിക്കോത്ത് എന്‍എ മൂസ്സയുടെയും കെകെ സൈനബയുടെയും മകനാണ്.
ഭാര്യ: ബുഷ്‌റ ബീവി (അസി. പ്രഫസര്‍, ഗവ. ബ്രണ്ണന്‍ കോളജ്). മക്കള്‍: റൂമി എന്‍ അലിമിയാന്‍, സായിദ് എന്‍ അലിമിയാന്.
#investigativejournalism #mediaawards #kerala #environment #journalism #news #awardwinning