Safety Breach | വന്ദേഭാരത് കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വാഹനം കയറി; വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
 Narrow Escape as Vehicle Enters Vande Bharat Track in Kasaragod
 Narrow Escape as Vehicle Enters Vande Bharat Track in Kasaragod

Photo Credit: Facebook / Ministry of Railways, Government of India

● ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്ക് ഇട്ടതിനാല്‍ വന്‍ അപകടം ഒഴിവായി
● അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്നുണ്ട്
● ഇതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത് 
● ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (KVARTHA) വന്ദേഭാരത് കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വാഹനം കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. 

ട്രെയിന്‍ കടന്ന് വരുമ്പോള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറുകയായിരുന്നു. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്ക് ഇട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. 

വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സില്ലെന്ന് ആര്‍പിഎഫ് -റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍പറഞ്ഞു.

#VandeBharat, #RailwaySafety, #Kasaragod, #NearMiss, #AccidentAverted, #RailwayIncident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia