Sitaram Yechury | നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന് സി പി എം ജെനറല്‍ സെക്രടറി സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. ഹിന്ദു രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തില്‍ കേരളമാണ് മുന്‍നിരയിലെന്നും കണ്ണൂരില്‍ നടന്ന കെ എസ് ടി എ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ സീതാറം യെച്ചൂരി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനാ മൂല്യങ്ങളിലും ശാസ്ത്ര ചിന്തയിലും ഊന്നിയ വിദ്യാഭ്യാസമാണ് വേണ്ടത്. ഇതിന് വിരുദ്ധമായതും തത്വചിന്തയുടെ മഹനീയ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതുമാണ് പുതിയ വിദ്യാഭ്യാസ നയം.

ഹിന്ദുത്വ ബോധത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുകയാണ്. ചരിത്രത്തെ മതം മാത്രം വച്ച് അളന്ന് ചിത്രീകരിക്കുന്നു. ഹിന്ദു ഭരണാധികാരികളെ മഹാന്‍മാരായും മുസ്ലീം ഭരണാധികാരികളെ മോശക്കാരായും അവതരിപ്പിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് 'ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.


Sitaram Yechury | നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

 

സ്വാഗത സംഘം ചെയര്‍മാന്‍ എം വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ കെ എന്‍ ഗണേഷ് വിഷയം അവതരിപ്പിച്ചു. ഡോ ഷീന ശുക്കൂര്‍, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, സ്വാഗത സംഘം കണ്‍വീനര്‍ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Politics-News, Narendra Modi, Prime Minister, Education Policy, Freezing, Students, Thinking Skills, Sitaram Yechury, Politics, Party, Criticism, Narendra Modi's education policy is freezing students' thinking skills: Sitaram Yechury.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script