Narcotics hunt | രാജധാനി എക്സ്പ്രസില്‍ വന്‍മയക്കുമരുന്ന് വേട്ട; 600 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) രാജധാനി എക്സ്പ്രസില്‍ വന്‍മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ 600 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ എം ജഅ്ഫറിനെയാണ് ആര്‍ പി എഫും എക്സൈസും നടത്തിയ സംയുക്ത റെയ്ഡില്‍ പിടികൂടിയത്.
Narcotics hunt | രാജധാനി എക്സ്പ്രസില്‍ വന്‍മയക്കുമരുന്ന് വേട്ട; 600 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിലാണ് രഹസ്യവിവരമനുസരിച്ച് റെയ്ഡ് നടത്തിയത്. കണ്ണൂരിലെത്തിയപ്പോഴാണ് റെയ്ഡ് നടത്തിയത്. ഇയാള്‍ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്നുവെന്നാണ് വിവരം.
  
Narcotics hunt | രാജധാനി എക്സ്പ്രസില്‍ വന്‍മയക്കുമരുന്ന് വേട്ട; 600 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

തലശേരിയില്‍ ബ്രൗണ്‍ ഷുഗറുമായി മറ്റൊരു യുവാവും പിടിയിലായിട്ടുണ്ട്. ടെംപിള്‍ ഗേറ്റ് സ്വദേശി സി വി അഫ്സലിനെയാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.

Keywords:  Kannur, Kerala, News, Top-Headlines, Drugs, Train, Youth, Arrest, Raid, New Delhi, Thalassery, Kozhikode, Police, Narcotics hunt on Rajdhani Express: one arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia