Baby boy | തനിക്ക് രണ്ടാമത് കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ നരേന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) തെന്നിന്‍ഡ്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നരേന്‍. തനിക്കു ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരേന്‍. നരേന്‍- മഞ്ജു ഹരിദാസ് ദമ്പതികള്‍ക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.

മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും നരേന്‍ തമിഴ് സിനിമകളില്‍ നിറസാന്നിധ്യമാണ്. സാക് ഹാരിസ് സംവിധാനം ചെയ്ത 'അദൃശ്യം' എന്ന ചിത്രമാണ് നരേന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 'ഡിറ്റക്റ്റീവ് നന്ദ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നരേന്‍ അഭിനയിച്ചത്. ത്രിലര്‍ ഡ്രാമ ചിത്രമായിട്ടാണ് 'അദൃശ്യം' തിയറ്ററുകളില്‍ എത്തിയത്.
Aster mims 04/11/2022

Baby boy | തനിക്ക് രണ്ടാമത് കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ നരേന്‍

ജുവിസ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

നരേന് പുറമേ ജോജു, ശറഫുദ്ദീന്‍, പ്രതാപ് പോത്തന്‍, ആനന്ദി, ജോണ്‍ വിജയ്, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. പാക്യരാജ് രാമലിംഗമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പുഷ്പരാജ് സന്തോഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. മികച്ച സസ്‌പെന്‍സ് ത്രിലറാണെന്ന അഭിപ്രായം നേടിയെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞു.

ആരാണ് അന്വേഷകന്‍ ആരാണ് കുറ്റവാളി എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത തരത്തിലായിരുന്നു ചിത്രത്തിന്റെ കഥാഗതി. ഉദ്വേഗമുനയില്‍ പ്രേക്ഷകനെ നിര്‍ത്തുന്ന മാനറിസങ്ങളായിരുന്നു ചിത്രത്തില്‍ നരേന്. 'അദൃശ്യം' എന്ന ചിത്രത്തിലെ നരേന്റെ പ്രകടനം ഏറെ അഭിനന്ദനം നേടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രമായി നരേന്റെ ഭാവമാറ്റങ്ങള്‍ ചിത്രത്തിന്റെ കഥാ സന്ദര്‍ഭങ്ങളെ ആകാംക്ഷഭരിതമാക്കുന്നു.

സമീപകാലത്ത് നരേന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രവുമാണ് അദൃശ്യത്തിലെ 'ഡിറ്റക്ടീവ് നന്ദ'. നരേന്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രിലര്‍ ചിത്രത്തില്‍ അത്ഭുതപ്പെടുത്തുന്നുവെന്നു തന്നെയാണ് അഭിപ്രായങ്ങള്‍. വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ നരേന് അദൃശ്യം അവസരം സൃഷ്ടിക്കുമെന്ന് തീര്‍ച. ഒരുപാട് കാലത്തിന് ശേഷമാണ് മലയാളത്തില്‍ നരേന് മികച്ച ഒരു കഥാപാത്രം ലഭിക്കുന്നത്.

Keywords: Narain and wife welcome their second child, a baby boy!, Kochi, Child, Cine Actor, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script