നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; എം ശിവശങ്കര്‍ പ്രൈവറ്റ് സെക്രട്ടറി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്യോഗസ്ഥ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ തിരഞ്ഞെടുത്തു.

81 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ ദീര്‍ഘകാലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം. ശിവശങ്കറെ നിയമിച്ചു. നിലവില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായ ശിവശങ്കര്‍ നല്ല ഉദ്യാഗസ്ഥന്‍ കൂടിയാണെന്നാണ് അറിയപ്പെടുന്നത്.

നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; എം ശിവശങ്കര്‍ പ്രൈവറ്റ് സെക്രട്ടറിമാധ്യമങ്ങളുടെ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറിയായി കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തനത്ത് ദിനേശനേയും തിരഞ്ഞെടുത്തു.

Keywords: Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, Chief Minister, LDF, Government, CPM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia