Najeera | നജീറയ്ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത് അര്‍ഹതയ്ക്കുളള അംഗീകാരം
Jun 14, 2023, 23:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പാപ്പിനിശ്ശേരി വെസ്റ്റ് എല്‍പി സ്കൂളില്‍ ഇരുപത് വര്‍ഷമായി അറബിക് അധ്യാപികയായ എംപി നജീറയെ തേടിയെത്തിയത് അര്‍ഹതയ്ക്കുളള അംഗീകാരം. സംസ്ഥാന അധ്യാപക അവാര്‍ഡ് നല്‍കിക്കൊണ്ട് നജീറ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിരിക്കുകയാണ് സര്‍കാര്‍. കേവലം പഠിപ്പിക്കല്‍ മാത്രമല്ല ക്ലാസ് മുറിക്കുളളില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ നജീറയെന്ന അധ്യാപികയ്ക്കു കഴിഞ്ഞിരുന്നു.
കലാ കായിക ഐ ടി മേഖലകളില്‍ കുട്ടികള്‍ക്കായി മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവെച്ചത്. ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തിലെ അറബിക് വിദ്യാര്‍ഥികള്‍ക്കായി സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ദിനാചരണ റിസോഴ്സ് അധ്യാപികയാണ്. ഡിജിറ്റല്‍ മാഗസിനുകളുകള് നിര്‍മിച്ച് ശ്രദ്ധേയയായി. ജില്ലാ അറബിക് റിസോഴ്സ് ഗ്രൂപ് അംഗമാണ്. കുറ്റിയാട്ടൂര്‍ ചെറുവത്തല മൊട്ട സ്വദേശിനിയാണ് നജീറ. ഭര്‍ത്താവ് പിപി അബ്ദുല്‍ നാസര്‍ (അസി: പ്രിസണ്‍ ഓഫീസര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍). മകന്: നിഹാല്‍ (മയ്യില്‍ ജി എച് എസ് എസ്). മകള്‍: ഫാത്വിമ (യു കെ ജി വിദ്യാര്‍ഥി പാപ്പിനിശ്ശേരി വെസ്റ്റ് എല്‍പി സ്കൂള്‍).
കലാ കായിക ഐ ടി മേഖലകളില്‍ കുട്ടികള്‍ക്കായി മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവെച്ചത്. ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തിലെ അറബിക് വിദ്യാര്‍ഥികള്‍ക്കായി സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
Keywords: Najeera received the State Teacher Award, a well-deserved recognition, Kannur, News, Education, Najeera, State Teacher Award, Education, Malayalam News, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

