Accused Arrested | വിവാഹം കഴിച്ച് ടാപിംഗ് ജോലി ചെയ്ത് കുടുംബ സമേതം രഹസ്യ ജീവിതം നയിക്കുന്നതിനിടെ കയ്യോടെ പൊക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ നാഗര്‍കോവില്‍ ഇരട്ടക്കൊലക്കേസ് പ്രതി 17 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മലപ്പുറം: (www.kvartha.com) ജാമ്യത്തിലിറങ്ങി മുങ്ങിയ നാഗര്‍കോവില്‍ ഇരട്ടക്കൊലക്കേസ് പ്രതി 17 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. തമിഴ്‌നാട് -തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റശീദി(48)നെയാണ്  പൂക്കോട്ടുംപാടം ചുള്ളിയോട് നിന്ന് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. 

എസ് ഐമാരായ എം അസ്സൈനാര്‍, ശശികുമാര്‍, എ എസ്‌ഐമാരായ ശ്യാംകുമാര്‍ സൂര്യകുമാര്‍, അജീഷ്, ലിജിഷ്, നൗശാദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഇപ്പോള്‍ പിടികൂടിയത്. 

2005 -ല്‍ കന്യാകുമാരി - നാഗര്‍കോവിലില്‍ ഭൂത പാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ അടിപിടി നടന്നിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ചേരിയിലെ രണ്ട് പേരെ ഒരേ ദിവസം, രണ്ട് സ്ഥലത്ത് വെച്ചായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 

Accused Arrested | വിവാഹം കഴിച്ച് ടാപിംഗ് ജോലി ചെയ്ത് കുടുംബ സമേതം രഹസ്യ ജീവിതം നയിക്കുന്നതിനിടെ കയ്യോടെ പൊക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ നാഗര്‍കോവില്‍ ഇരട്ടക്കൊലക്കേസ് പ്രതി 17 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍


ഈ കേസിലൊന്നില്‍ മൂന്നാം പ്രതിയും മറ്റൊന്നില്‍ ആറാം പ്രതിയുമായി പിടിയിലായി നാഗര്‍കോവില്‍ ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ഇപ്പോള്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപിംഗ് ജോലി ചെയ്ത് കുടുംബ സമേതം ചുള്ളിയോട് രഹസ്യമായി കഴിഞ്ഞു വരുന്നതിനിടെ വിദേശത്തേക്കും ജോലി തേടി പോയിരുന്നു. 

അടുത്തിടെയാണ് ഇയാള്‍ പ്രവാസ ജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയത്. ഇതിനിടെ പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പാശ്ചാത്തലത്തെ കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്ന് പൂക്കോട്ടുപാടം ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ പറഞ്ഞു. 

Keywords:  News,Kerala,State,Malappuram,Accused,Arrest,Arrested,Police,Murder case,police-station, Nagercoil double murder case accused arrested after 17 years
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia