'ഈശോ' സിനിമയ്‌ക്കെതിരായ ഹര്‍ജി തള്ളിയ ഹൈകോടതി നടപടിക്ക് പിന്നാലെ ഈശ്വരനെ പ്രകീര്‍ത്തിച്ച് നാദിര്‍ശ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.08.2021) 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളിയ ഹൈകോടതി നടപടിയില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ശ. 'ദൈവം വലിയവനാണെ'ന്നാണ് ഈ വാര്‍ത്ത ഫെയ്‌സ്ബുകില്‍ പങ്കുവച്ചുകൊണ്ട് നാദിര്‍ശ കുറിച്ചത്.
   
'ഈശോ' സിനിമയ്‌ക്കെതിരായ ഹര്‍ജി തള്ളിയ ഹൈകോടതി നടപടിക്ക് പിന്നാലെ ഈശ്വരനെ പ്രകീര്‍ത്തിച്ച് നാദിര്‍ശ

ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏതാനും വൈദികരും വിശ്വാസികളും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

നാദിര്‍ശ സംവിധാനം ചെയ്തു പുറത്തിറക്കുന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയാണ്.

Keywords:  News, Kochi, Kerala, High Court, High Court of Kerala, Dismiss, Film, Ernakulam, Application, Central, Director, Jesus Christ, Chief Justice, Nadirsha responds to High Court dismissal of petition against ESHO film.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia