Amal | അമലിന്റെ ദാരുണമരണത്തില്‍ തേങ്ങി നടാല്‍ ഗ്രാമം: കണ്ണീര്‍ പൂക്കളുമായി നാട്ടുകാര്‍
Oct 14, 2022, 20:43 IST
കണ്ണൂര്‍: (www.kvartha.com) ബൈക് അപകടത്തില്‍ ദാരുണമായി മരിച്ച അമലിന്(25) നടാല്‍ ഗ്രാമം യാത്രാമൊഴിയേകി. ഉച്ചയോടെ നടാല്‍ സൂര്യ ഹോടെലിന് സമീപമുള്ള നടുക്കണ്ടി വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.
കൂടെയുണ്ടായിരുന്ന വൈഷ്ണവ് റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈഷ്ണവ് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ടാങ്കറിന്റെ പുറകുവശത്തെ ടയറുകളാണ് അമലിന്റെ ദേഹത്തു കൂടി കയറിയത്. ചക്രത്തിനിടയില്‍ ആള്‍ കുടുങ്ങിയിട്ടും ടാങ്കര്‍ 200 മീറ്ററോളം സഞ്ചരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെ സി ബി മെകാനിക് ആണ് അമല്‍. എടക്കാട് മെഡികല്‍ ഷോപ് നടത്തുന്ന ഉത്തമന്‍- അജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അതുല്‍, റജിന.
Keywords: Nadal village mourns Amal's tragic death, Kannur, News, Accidental Death, Hotel, Friend, Hospital, Treatment, Kerala.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ വാഹനാപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന അമലും സുഹൃത്തും സഞ്ചരിച്ച ബൈക് റോഡരികിലെ മരത്തിലിടിച്ചു തെറിക്കുകയായിരുന്നു. തൊട്ടുപുറകിലുണ്ടായിരുന്ന ടാങ്കര്‍ ലോറി അമലിന്റെ ദേഹത്തു കൂടി കയറി തല്‍ക്ഷണം മരണം സംഭവിച്ചു.
കൂടെയുണ്ടായിരുന്ന വൈഷ്ണവ് റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈഷ്ണവ് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ടാങ്കറിന്റെ പുറകുവശത്തെ ടയറുകളാണ് അമലിന്റെ ദേഹത്തു കൂടി കയറിയത്. ചക്രത്തിനിടയില്‍ ആള്‍ കുടുങ്ങിയിട്ടും ടാങ്കര്‍ 200 മീറ്ററോളം സഞ്ചരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെ സി ബി മെകാനിക് ആണ് അമല്‍. എടക്കാട് മെഡികല്‍ ഷോപ് നടത്തുന്ന ഉത്തമന്‍- അജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അതുല്‍, റജിന.
Keywords: Nadal village mourns Amal's tragic death, Kannur, News, Accidental Death, Hotel, Friend, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.