A N Shamseer | ഗണപതി മിത്താണെന്ന വിവാദ പ്രസംഗം; തന്റെ പ്രതികരണം നേരത്തെ വ്യക്തമാക്കിയതാണെന്ന് സ്പീകര്‍
Aug 15, 2023, 16:39 IST
കണ്ണൂര്‍: (www.kvartha.com) ഹൈന്ദവാരാധനാമൂര്‍ത്തിയായ ഗണപതി മിത്താണെന്ന വിവാദ പ്രസംഗത്തില്‍ തന്റെ പ്രതികരണം നേരത്തെ വ്യക്തമാക്കിയതാണെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സ്പീകര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ശംസീര്‍ മാപ്പ് പറയണമെന്ന ആവശ്യം എന്‍ എസ് എസ് ജെനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തില്‍ നിന്നും സ്പീകര്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. തിരുവനന്തപുരത്തുനിന്നും വിമാനമാര്‍ഗം കണ്ണൂരിലെത്തിയതായിരുന്നു സ്പീകര്‍.
നേരത്തെ മിത്ത് വിവാദം അവസാനിപ്പിക്കാന്‍ സി പി എം സംസ്ഥാന സെക്രടറിയേറ്റും തീരുമാനിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നേതാക്കള്‍ നടത്തേണ്ടതില്ലെന്നാണ് പാര്‍ടി തീരുമാനം. ഇതേ തുടര്‍ന്നാണ് വിവാദ പ്രസംഗം നടത്തിയ സ്പീകറും മൗനം പാലിക്കുന്നതെന്നാണ് സൂചന.
Keywords: News, Kerala, Kerala-News, News-Malayalam, Religion-News, Myth Controversy, Speaker, Response, A N Shamseer, Myth controversy: Speaker said that his response was already made clear.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.