SWISS-TOWER 24/07/2023

വീടിനുള്ളില്‍ രക്ത തുള്ളികള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയും 8 പവന്‍ സ്വര്‍ണവും കാണാനില്ല; വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.10.2021) വീടിനുള്ളില്‍ രക്ത തുള്ളികള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കാണാനില്ല. വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.

കോവളം വെണ്ണിയൂര്‍ സ്വദേശി ശാന്തയെ (65) ആണ് ശനിയാഴ്ച വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് വീടിനുള്ളില്‍ രക്ത തുള്ളികള്‍ കണ്ടെത്തിയതും അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷം രൂപയും എട്ടു പവന്‍ സ്വര്‍ണവും കാണാനില്ലെന്നും തിരിച്ചറിയുന്നത്.
Aster mims 04/11/2022

വീടിനുള്ളില്‍ രക്ത തുള്ളികള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപയും 8 പവന്‍ സ്വര്‍ണവും കാണാനില്ല; വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍കൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്.

എന്നാല്‍ സംഭവം നടക്കുമ്പോള്‍ മകളും മകളുടെ ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ശാന്ത മരിച്ച വിവരം നാട്ടുകാരാണ് ഇവരെ വിളിച്ചറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Keywords:  Mystery over the incident where an elderly woman was found dead after falling into a well, Thiruvananthapuram, News, Local News, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia