Mystery | വൈദ്യുതിവേലിയില്‍നിന്ന് ഷോകേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു; ദീപാവലി ദിനത്തില്‍ രാത്രി ആദര്‍ശിനെ ഫോണില്‍ വിളിച്ച ആളിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) തട്ടയില്‍ വൈദ്യുതിവേലിയില്‍നിന്ന് ഷോകേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദീപാവലി ദിനത്തില്‍ രാത്രി ആദര്‍ശിനെ ഫോണില്‍ വിളിച്ച ആളിനെ കണ്ടെത്തിയാല്‍ മാത്രമേ മരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Aster_MIMS

Mystery | വൈദ്യുതിവേലിയില്‍നിന്ന് ഷോകേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു; ദീപാവലി ദിനത്തില്‍ രാത്രി ആദര്‍ശിനെ ഫോണില്‍ വിളിച്ച ആളിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്

പത്തനംതിട്ടയില്‍ രെജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഈ സംഭവവുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണിക്കാണ് അമ്മയുടെ ഫോണില്‍ ആദര്‍ശിന് വിളിയെത്തുന്നത്.

സ്വന്തം ഫോണ്‍ കേടായതിനാല്‍ സമീപകാലത്ത് ആദര്‍ശ് അമ്മയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. വിളി വന്നതിന് പിന്നാലെ ഉടന്‍ വരാമെന്ന് പറഞ്ഞാണ് ആദര്‍ശ് വീട്ടില്‍ നിന്നിറങ്ങുന്നത്. ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോഴാണ് യുവാവ് തിരികെ എത്തിയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയുന്നത്. ഉച്ചയോടെ മരണവിവരം വീട്ടിലെത്തി. ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടിന് സമീപം ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു, എന്നാല്‍ ഈ വാഹനം ആദര്‍ശിന്റേതല്ല. വീട്ടില്‍ നിന്നും വാഹനത്തിലല്ല ആദര്‍ശ് പുറത്തുപോയത്.

ഈ സാഹചര്യത്തിലാണ് ആദര്‍ശിന്റെ ഫോണിലേയ്ക്ക് രാത്രി വിളിച്ചയാളിനെ ചുറ്റി പറ്റി സംശയങ്ങളുയര്‍ന്നത്. ഓടുന്നതിനിടയില്‍ വൈദ്യുതവേലിയില്‍ തട്ടിയാണ് ആദര്‍ശിന് ഷോകേറ്റതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഓടേണ്ട സാഹചര്യമെന്താണുണ്ടായതെന്ന് ഇതുവരെ വ്യക്തമല്ല.

ആരെങ്കിലും ഓടിച്ചതാകാമെന്ന് സംശയമുയരുന്നു, അവരില്‍ നിന്ന് രക്ഷപ്പെടാനായി ആദര്‍ശ് വേലി ചാടികടന്നതാകാമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച തട്ട പെട്രോള്‍ പമ്പിന് സമീപത്തെ തോട്ടിലാണ് ഇടത്തിട്ട സ്വദേശി ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനധികൃതമായി നിര്‍മിച്ച വൈദ്യുതവേലില്‍ നിന്നാണ് ഷോകേറ്റത്.

Keywords: Mystery continues the case of death of youth who was shocked by an electric fence, Pathanamthitta, News, Dead, Police, Probe, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia