Childrens Death | സജിക്കുട്ടനേയും അരുണിനേയും ഒരുമിച്ച് കാണാതായി, എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് 2 സമയങ്ങളില്‍; മൃതദേഹത്തിന്റെ കാലപ്പഴക്കത്തില്‍ ദുരൂഹത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (KVARTHA) വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ സജിക്കുട്ടനേയും അരുണിനേയും കാണാതായത് ഒരുമിച്ച് , എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് രണ്ട് സമയങ്ങളിലായെന്നാണ് മൃതദേഹത്തിന്റെ കാലപ്പഴക്കത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്.
പതിനാറ് വയസുള്ള സജിക്കുട്ടന്റേയും, എട്ട് വയസുള്ള അരുണിന്റേയും മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

Childrens Death | സജിക്കുട്ടനേയും അരുണിനേയും ഒരുമിച്ച് കാണാതായി, എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് 2 സമയങ്ങളില്‍; മൃതദേഹത്തിന്റെ കാലപ്പഴക്കത്തില്‍ ദുരൂഹത
 
വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോളനിക്കു സമീപത്തെ ഉള്‍വനത്തിലെ പാറയുടെ സമീപത്തു നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാര്‍ച് രണ്ടാം തീയതി രാവിലെ 10 മണി മുതലാണ് ഇരുവരേയും കാണാതായത്. കാടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക് പോയതാകാം എന്നാണ് വീട്ടുകാരും മറ്റും ധരിച്ചത്. കുട്ടികളെ സമയമായിട്ടും കാണാതായതോടെ ഇതുസംബന്ധിച്ച് കോളനി അധികൃതര്‍ കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേന്‍ജ് ഓഫിസിലെ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. കാട്ടിനകത്തെത്തി വഴി തെറ്റി കുട്ടികള്‍ ഉള്‍ക്കാട്ടിലെവിടെയോ പെട്ടുപോയി എന്നാണ് എല്ലാവരും കരുതിയത്. അതേസമയം അരുണിന്റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നത് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ്. കോളനിയിലെ താമസക്കാരന്‍ തന്നെയാണ് മൃതദേഹം കണ്ടതും. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിച്ചു.

കാട്ടിനുള്ളില്‍ പെട്ടുപോയതാണെങ്കില്‍ എങ്ങനെ കോളനിയുടെ ഇത്രയും അടുത്തായി മൃതദേഹം കാണുമെന്ന സംശയമാണ് ഉയരുന്നത്. അരുണിന്റെ മൃതദേഹം കിടന്നിരുന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി സജി കുട്ടന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഒരുമിച്ച് പോയവര്‍, ഒരുമിച്ച് കാണാതായി, എന്നാല്‍ മരണം നടന്നിരിക്കുന്നത് വ്യത്യസ്തമായ സമയത്തോ ദിവസങ്ങളിലോ ആണെന്നതാണ് സംശയത്തിന് ഇടനല്‍കിയിരിക്കുന്നത്. കാടിനെ വളരെ അടുത്തറിയാവുന്ന കുട്ടികള്‍ എന്തിന് ഒരുപാട് അകത്തേക്ക് കയറിപ്പോയി എന്ന സംശയവും കോളനിയിലുള്ളവരില്‍ നിന്നും ഉയരുന്നുണ്ട്. ഏതായാലും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Mysteriousness in the death of Saji Kuttan and Arun, Thrissur, News, Dead Body, Children, Probe, Police, Complaint, Natives, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script