Investigation | പളളിക്കുന്ന് സ്വദേശിനിയായ ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കി. പളളിക്കുന്ന് എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്ത് താമസിക്കുന്ന റോഷിത(32)യാണ് കഴിഞ്ഞ ദിവസം പയ്യാമ്പലം ബേബി ബീചിലെ കടലില്‍ ജീവനൊടുക്കിയത്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നഗരത്തിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിട്ടുണ്ട്. ഭര്‍ത്താവിന് ഫാം തുടങ്ങാന്‍ റോഷിത ഇവിടെ നിന്നും പണം പിന്‍വലിക്കാന്‍ പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതോടെ ഇവര്‍ കടുത്ത മാനസിക വിഷമത്തിലായി.

താന്‍ എന്തായാലും പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. നിക്ഷേപിച്ച സ്ഥാപനത്തില്‍ നിന്നും പണം ലഭിക്കാതെ ആയതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  

എന്നാല്‍ ആരുടെ കയ്യില്‍ നിന്നും പണം ലഭിക്കാതെ വന്നതോടെ, തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കള്‍ക്ക് സന്ദേശവും സമൂഹമാധ്യമത്തിലൂടെ സ്റ്റാറ്റസും ഇട്ടതിനുശേഷമാണ് യുവതി ജീവനൊടുക്കിയത്. കമിഷനറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്.

Investigation | പളളിക്കുന്ന് സ്വദേശിനിയായ ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


Keywords:  News, Kerala, Kerala-News, Investigation, Death, Police, Roshitha, Case, Contraversy, Kannur, News-Malayalam, Regional-News, Mysterious death of Roshitha; Police intensified investigation. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia