My Book My Vidyalaya | എന്റെ പുസ്തകം എന്റെ വിദ്യാലയം, വിദ്യാര്‍ത്ഥികള്‍ എഴുതിയ 1056 പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

 


കണ്ണൂര്‍: (KVARTHA) വിദ്യാര്‍ത്ഥികളില്‍ വായനയും സര്‍ഗാത്മകതയും വളര്‍ത്തുകയെന്നലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയിലുടെ തയ്യാറാക്കിയ 1056 പുസ്തകങ്ങള്‍ പ്രകാശനത്തിന് സജ്ജമായതായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  
My Book My Vidyalaya | എന്റെ പുസ്തകം എന്റെ വിദ്യാലയം, വിദ്യാര്‍ത്ഥികള്‍ എഴുതിയ 1056 പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഹൃദയത്തിന്റെയും മനസിന്റെയും ശുദ്ധീകരണമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടിലേക്ക് ജില്ലയിലെ കുട്ടികളെ നയിക്കുകയെന്ന വിശാലവും വിപുലവുമായ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കിയത്.
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ഒരു തലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യമാണ് ബൃഹതും നവീനവുമായ പദ്ധതി ഏറ്റെടുക്കാന്‍ പ്രചോദനമായത്, വായന കുറഞ്ഞുവരുന്ന കാലത്ത് വായനയും സര്‍ഗാത്മകതയും കേരളീയ സംസ്‌കാരത്തിന്റെ വളര്‍ച്ചയിലും വികസത്തിലും നിര്‍ണായകമായ പങ്കുവഹിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞുവെന്ന് പി പി ദിവ്യ പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്‍കുന്ന 1056 പുസ്തകങ്ങള്‍, കുട്ടികള്‍ എഡിറ്ററും പ്രസാധകരുമായി മാറുന്ന അപൂര്‍വ്വതയാണ് പദ്ധതിയിലുടെ സാക്ഷാത്കരിച്ചത്. എന്റെ പുസ്തകം എന്റെ വിദ്യാലയം ലോക ചരിത്രത്തില്‍ അപൂര്‍വ്വമായി മാറുന്നത് ഇങ്ങനെയാണ്. 1056 പുസ്തകങ്ങള്‍ ഒരുമിച്ച് ഒരേ വേദിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ലോകചരിത്രത്തില്‍ ആദ്യമാണെന്നും പി പി ദിവ്യ പറഞ്ഞു.

വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ഈ ആശയത്തെ യാഥാര്‍ത്ഥ്യമാക്കിയത് കുട്ടികള്‍ എഴുതിയ സൃഷ്ടികള്‍ വിദ്യാലയതലത്തില്‍ എഡിറ്റ് ചെയ്ത് കയ്യെഴുത്ത് പ്രതിയായിരുന്നു ലഭിച്ചത്. കുട്ടികള്‍ തന്നെ സ്റ്റുഡന്റ് എഡിറ്റര്‍ ആയി തയ്യാറാക്കിയ കയ്യെഴുത്തുപ്രതികള്‍, കഥകള്‍. കവിതകള്‍, ലേഖനങ്ങള്‍, വായനക്കുറിപ്പുകള്‍, സയന്‍സ് ലേഖനങ്ങള്‍, ചെറുനാടകങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗത്തില്‍പ്പെടുന്ന ബുക്കുകള്‍ ആയി മാറുകയായിരുന്നു. ഓരോ വിദ്യാലയത്തില്‍ നിന്നും ലഭിച്ച രചനകള്‍ ഡി ടി പി ചെയ്തു വിദ്യാരംഗം കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഒന്നുകൂടി പരിശോധനക്ക് വിധേയമാക്കിയാണ് 1056 പുസ്തകങ്ങളെന്ന അത്ഭുത നേട്ടം സ്വന്തമാക്കിയത്. കൈരളി ബുക്‌സ്, ചിന്ത പബ്ലിഷേഴ്സ്, എന്നീ പ്രസാധകര്‍ വഴിയാണ് പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ പ്രോജക്ടിന്റെ ലക്ഷ്യം കൈവരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 2022-23, 2023-24 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

ഫെബ്രുവരി 9 ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന്മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ 'മുഖ്യമന്ത്രി. പിണറായി വിജയന്‍ ആയിരത്തി അമ്പത്തിയാറ് (1056) പുസ്തകങ്ങളുടെയും പ്രകാശനം നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Keywords: Kannur, Kannur-News, Kerala, Kerala-News, My Book My Vidyalaya, Book, CM, Pinarayi Vijayan, Book Release, My Book My Vidyalaya, 1056 books written by students will be released by the Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia