MVD | ഓണം കളറാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംവിഡി
Aug 10, 2023, 15:34 IST
കോഴിക്കോട്: (www.kvartha.com) ഈ വര്‍ഷത്തെ ഓണം ഇങ്ങെത്തിയിരിക്കുകയാണ്. ഇതിനിടെ ഓണം കളറാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോടോര്‍ വെഹികിള്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം അതിരുവിടുമെന്ന നിഗമനത്തെ തുടര്‍ന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്.
ഓണാഘോഷത്തോടനുബന്ധിച്ച് കോളജുകളിലും സ്‌കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂടി ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ ആര്‍ രാജീവ് അറിയിച്ചു.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധനകള്‍ നടത്തും. രൂപമാറ്റം വരുത്തിയ ബൈകുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതത് സ്ഥലത്തെ ഓഫീസുകളില്‍ അറിയിച്ചാല്‍ ഉടനെ നടപടി സ്വീകരിക്കുന്നതാണെന്നും ആര്‍ രാജീവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് 10 വിദ്യാര്‍ഥികള്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെയും മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
Keywords: News, Kerala, Kerala-News, News-Malayalam, MVD, Strict Action, Vehicle Stunt, Educational Institutions, Onam Celebration, MVD to take strict action for vehicle stunt in educational institutions as part of Onam celebration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.