Political Entry | കളത്തിലിറങ്ങി എംവി നികേഷ് കുമാര്‍; കണ്ണൂരില്‍ സിപിഎം കുടുംബ സദസുകളില്‍ താര പ്രചാരകനാവുന്നു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മാധ്യമ പ്രവര്‍ത്തനം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ എംവി നികേഷ് കുമാര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനം നല്‍കിയ നികേഷ് കുമാറിനെ സിപിഎം ലോക്കല്‍ തലങ്ങളില്‍ നടത്തുന്ന കുടുംബ സദസുകളില്‍ ഉദ് ഘാടകനായാണ് പാര്‍ട്ടി പങ്കെടുപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്‍പായാണ് സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ കുടുംബയോഗങ്ങള്‍ നടത്തിവരുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങളും പാര്‍ട്ടി സഹയാത്രികരായ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് കുടുംബയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു വരുന്നത്. ധര്‍മ്മടം മണ്ഡലത്തിലെ മക്രേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കിലാലൂരില്‍ ഓഗസ്റ്റ് 18 ന് വൈകുന്നേരം നാല് മണിക്ക് നടത്തുന്ന കുടുംബ സദസിലാണ് എംവി നികേഷ് കുമാര്‍ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച് രണ്ടുതവണ ജയിച്ച ധര്‍മ്മടത്ത് എംവി നികേഷ് കുമാര്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പുറത്തുവന്നിട്ടുണ്ട്. കെഎം ഷാജിയോട് ഒരിക്കല്‍ തോറ്റ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ നികേഷ് കുമാര്‍ താല്‍പര്യമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
സിപിഎം പാര്‍ട്ടി കോട്ടയായ ധര്‍മ്മടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രണ്ടു ടേം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യപരിഗണന നികേഷ് കുമാറിന് നല്‍കിയേക്കും. ഇതിന്റെ ഭാഗമായാണ് ധര്‍മ്മടം മണ്ഡലത്തില്‍ സജീവമാകുന്നത്.
#MVNikeshKumar #KeralaElections #CPM #Dharmadom #PoliticalStrategy #Kannur