MV Jayarajan | എരഞ്ഞോളിയിലെ ബോംബ് സ്ഫോടന കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ജയരാജന്‍


ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധന്‍ ആണ് മരിച്ചത്
കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്
പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നേരത്തെ സ്ഫോടനം നടന്നിരുന്നു
കണ്ണൂര്‍: (KVARTHA) എരഞ്ഞോളി കുടക്കളത്ത് സ്ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സിപിഐ എം ജില്ലാസെക്രടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധന്‍ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നേരത്തെ സ്ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത് മുന്‍ പ്രസിഡന്റ് എ കെ രമ്യയുടെ ഭര്‍ത്താവ് ശ്രീജന്‍ ബാബുവിനെ വധിക്കാന്‍ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്. സംഭവത്തില്‍ സിപിഐ എമിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലാസെക്രടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.