എം.വി. ജയരാജന്‍ കണ്ണൂര്‍ ഡി.വൈ.എസ്.പിയെ ഭീഷണിപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.വി. ജയരാജന്‍ കണ്ണൂര്‍ ഡി.വൈ.എസ്.പിയെ ഭീഷണിപ്പെടുത്തി
കണ്ണൂര്‍: കണ്ണൂര്‍ ഡി.വൈ.എസ്.പി, പി. സുകുമാരനെ ഗസ്റ്റ്ഹൗസില്‍ വെച്ച് സി.പി.എം നേതാവ് എം.വി.ജയരാജന്‍ ഭീഷണിപ്പെടുത്തി. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ പി. ജയരാജനൊപ്പംവന്ന എം.വി. ജയരാജന്‍ ചോദ്യം ചെയ്യലിന് തന്നെയും കൂടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് എം.വി. ജയരാജന്‍ ഡി.വൈ.എസ്്.പി സുകുമാരനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

പോലീസിനോട് കയര്‍ത്ത്് സംസാരിച്ച ജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം താന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം എം.വി. ജയരാജന്‍ ഗസ്റ്റ്ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നിഷേധിച്ചു. നേരത്തെ ഒരു പ്രതിയുടെ മലദ്വാരത്തില്‍ കമ്പി കയറ്റിയ ആളാണ് ഡി.വൈ.എസ്.പി സുകുമാരനെന്നും പി. ജയരാജന്റെ മലദ്വാരത്തിലേക്കും കമ്പി കയറ്റുമോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

പി. ജയരാജനെ മൂന്നാംമുറയ്ക്ക് വിധേയമാക്കുമോ എന്നും എം.വി. ജയരാജന്‍ ചോദിച്ചിരുന്നു. പി. ജയരാജനെ ചോദ്യം ചെയ്യുന്ന ഹാളില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് പറഞ്ഞ്് എം.വി. ജയരാജനെയും കൂടെയുണ്ടായരുന്ന സി.പി.എം നേതാവ് എന്‍.സുരേന്ദ്രനെയും പോലീസ് തിരിച്ചയക്കുകയായിരുന്നു.

Keywords:  Kannur, M.V Jayarajan, Shukur murder, P. Jayarajan, Kerala 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia