MV Jayarajan | 'പട്ടിണികിടക്കുന്നവരും കായിക മത്സരങ്ങള്‍ കാണണം'; കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ തളളി എംവി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കായിക മന്ത്രി വി അബ്ദുര്‍ റഹ്മാന്റെ പട്ടിണികിടക്കുന്നവര്‍ കളികാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയെ തളളി സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍ രംഗത്തെത്തി. പട്ടിണികിടക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും കായിക മത്സരങ്ങള്‍ കാണണമെന്നാണ് സിപിഎമിന്റെയും സര്‍കാരിന്റെയും നിലപാടെന്ന് ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
          
MV Jayarajan | 'പട്ടിണികിടക്കുന്നവരും കായിക മത്സരങ്ങള്‍ കാണണം'; കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ തളളി എംവി ജയരാജന്‍

ലോകകപ് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെയില്‍ കളിയോടുളള നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആവേശം വ്യക്തമായതാണ്. അന്ന് പട്ടിണിപാവങ്ങളും അല്ലാത്തവരുമായി എല്ലാവരും കളി കണ്ടു. പട്ടിണിക്കാര്‍ കളികാണേണ്ടെന്നത് ആരുടെതായാലും ശരിയായ നിലപാടല്ല. എല്ലാവര്‍ക്കും കളികാണാനുളള സൗകര്യമുണ്ടാവണമെന്നും അതിനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരം കാര്യവട്ടം ക്രികറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഇന്‍ഡ്യ-ശ്രീലങ്ക ക്രികറ്റ് മത്സരത്തിന്റെ ടികറ്റ് നിരക്ക് കൂടുതലാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ പട്ടിണികിടക്കുന്നവര്‍ കളികാണേണ്ടെന്ന വിവാദ പ്രതികരണം നടത്തിയത്. മികച്ച കളിയായിട്ടു കൂടി കാണികള്‍ കുറയുകയും ഗ്യാലറികള്‍ കാലിയാവുകയും ചെയ്തതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മന്ത്രിയുടെ നിലപാടിനെതിരെ ഫേസ്ബുക് പോസ്റ്റിലൂടെ രംഗത്തുവന്നിരുന്നു. ഇതിനു ശേഷമാണ് സിപിഎമിനകത്ത് നിന്നും കായിക മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. നേരത്തെ സംസ്ഥാന യുവജനോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പണമെന്ന ആവശ്യവുമായി മാധ്യമ പ്രവര്‍ത്തകനായ അരുണ്‍കുമാര്‍ അടക്കം ഉയര്‍ത്തിയ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ അനുകൂലിച്ചുകൊണ്ടു എംവി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വിവാദമുണ്ടാക്കിയത് കപട ഇടതുബുദ്ധിജീവികളും വര്‍ഗീയവാദികളുമാണെന്നായിരുന്നു എംവി ജയരാജന്റെ വിമര്‍ശനം.

Keywords:  Latest-News, Kerala, Kannur, Top-Headlines, M.V Jayarajan, Political-News, Politics, MV Jayarajan slams Sports Minister's controversial statement.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia