MV Jayarajan | സ്ത്രീപീഡനം കോണ്‍ഗ്രസുകാര്‍ക്ക് അലങ്കാരമായി മാറിയെന്ന് എംവി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് സിപിഎം ജില്ലാസെക്രടറി എംവി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
MV Jayarajan | സ്ത്രീപീഡനം കോണ്‍ഗ്രസുകാര്‍ക്ക് അലങ്കാരമായി മാറിയെന്ന് എംവി ജയരാജന്‍

കോവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ പര്‍ചേസിന് സ്റ്റോര്‍ പര്‍ചേസ് മാന്വല്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇക്കാരണത്താല്‍ ആയിരക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയ്ക്ക് വീഴ്ച പറ്റിയിട്ടില്ല. അന്നു ചിലവ് ആയിരുന്നില്ല, ആളുകളുടെ ജീവന്‍ രക്ഷിക്കലായിരുന്നു പ്രധാനം.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിലെ സൂത്രധാരനെയാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിചേര്‍ത്തത്. സ്ത്രീപീഡനം കോണ്‍ഗ്രസുകാര്‍ക്ക് അലങ്കാരമാണ്. ജനപ്രതിനിധിയായിരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് അവകാശമില്ലെങ്കിലും കോണ്‍ഗ്രസുകാരോടു മൂല്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia