MV Jayarajan | ആറളത്ത് ആനമതില്‍ പണിയുകയാണ് സര്‍കാര്‍ നയമെന്ന് എംവി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) ആറളത്ത് ആനമതില്‍ പണിയുകയാണ് സര്‍കാര്‍ നയമെന്ന് സിപിഎം ജില്ലാസെക്രടറി എംവി ജയരാജന്‍ പറഞ്ഞു. സിപിഎം ഇരിട്ടി ഏരിയാ കമിറ്റിയുടെ നേതൃത്വത്തില്‍ ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു കലക്ടറേറ്റിന് മുന്‍പില്‍ തുടങ്ങിയ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
MV Jayarajan | ആറളത്ത് ആനമതില്‍ പണിയുകയാണ് സര്‍കാര്‍ നയമെന്ന് എംവി ജയരാജന്‍

ആറളത്ത് വന്യജീവികളെ തടയാന്‍ ഏറ്റവും സുരക്ഷിതത്തം ആനമതിലാണെന്ന് തെളിഞ്ഞതാണ്. ആനമതില്‍ നിര്‍മിക്കാന്‍ 13 കോടി രൂപ സര്‍കാര്‍ അനുവദിച്ചതാണ്. മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ യോഗം ചേര്‍ന്നു തീരുമാനമെടുത്തതാണ്. എന്നാല്‍ ഫാം സന്ദര്‍ശിക്കുക കൂടി ചെയ്യാതെയാണ് ചില ഉദ്യോഗസ്ഥര്‍ ആനമതിലിനെതിരെ നിലപാട് സ്വീകരിച്ചതെന്നും ജയരാജന്‍പറഞ്ഞു.

ജില്ലാകമിറ്റിയംഗം അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ഇരിട്ടി ഏരിയാ സെക്രടറി കെവി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. നേതാക്കളായ പിപി അശോകന്‍, കെജി ദിലീപ്, പി റോസ, ആദിവാസി ക്ഷേമസമിതി ജില്ലാസെക്രടറി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, M.V Jayarajan, Political-News, Politics, CPM, Government-of-Kerala, Elephant, MV Jayarajan says that government policy is building an elephant wall around Aralam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia