MV Jayarajan | തെളിവുമില്ല, വെളിവുമില്ല; കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കടന്നാക്രമണം ശക്തമാക്കി സിപിഎം സൈബര്‍ പോരാളികള്‍. 

MV Jayarajan | തെളിവുമില്ല, വെളിവുമില്ല; കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്‍
സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകളാണ് കുഴല്‍ നാടനെതിരെ ഇവര്‍ ഉയര്‍ത്തുന്നത്. സിപിഎം നേതാവ് എംവി ജയരാജന്റെ ഫേസ് ബുക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തെളിവുമില്ല... വെളിവുമില്ല... എന്നാണ് അദ്ദേഹത്തിന്റെ ഫേസ് ബുക് പോസ്റ്റ്.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന കുഴല്‍നാടന്റെ ആരോപണത്തിന് തെളിവില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തുകയായിരുന്നു. വിധി വന്നതോടെ, വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴല്‍നാടനും രംഗത്തെത്തി. സി എം ആര്‍ എലുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ഹര്‍ജി.
Aster_MIMS

Keywords: MV Jayarajan mocking Mathiew Kuzhalnadan, Kannur, News, MV Jayarajan, Mathiew Kuzhalnadan, Social Media, FB Post, Criticism, Politics, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia