Criticized | പാര്‍ടിക്കേറ്റ പരാജയത്തിന് കാരണം ഇടത് അനുകൂല സമൂഹ മാധ്യമ ഗ്രൂപുകള്‍; സൈബര്‍ പോരാളികളെ തള്ളിപ്പറഞ്ഞ് എംവി ജയരാജന്‍


പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഇടത് അനുകൂല സമൂഹ മാധ്യമ ഗ്രൂപുകളെ എടുത്തുപറഞ്ഞു
സമൂഹ മാധ്യമങ്ങളില്‍ ഒറ്റനോട്ടത്തില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപുകളും വിലയ്ക്ക് എടുക്കപ്പെട്ട് കഴിഞ്ഞു
കണ്ണൂര്‍: (KVARTHA) പാര്‍ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ഇടത് സൈബര്‍ പോരാളികളെ തള്ളി പറഞ്ഞ് സിപിഎം നേതൃത്വം. സമൂഹമാധ്യമങ്ങളില്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപുകളെ തള്ളിപ്പറഞ്ഞാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ രംഗത്തെത്തിയത്.
പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഇടത് അനുകൂല സമൂഹ മാധ്യമ ഗ്രൂപുകളെ ഉള്‍പെടെയാണ് എം വി ജയരാജന്‍ വിമര്‍ശിച്ചത്. പാനൂരില്‍ പികെ കുഞ്ഞനന്തന്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ മാധ്യമങ്ങളില്‍ ഒറ്റനോട്ടത്തില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപുകളും വിലയ്ക്ക് എടുക്കപ്പെട്ട് കഴിഞ്ഞു. പ്രതികരണങ്ങള്‍ക്കായി പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ എന്നിവരെ ആശ്രയിക്കുന്നവര്‍ ഈ കാര്യം ഓര്‍ക്കണം.
സമൂഹ മാധ്യമങ്ങള്‍ മാത്രം നോക്കി നില്‍ക്കുന്ന ശീലം ചെറുപ്പക്കാരില്‍ വ്യാപകമാവുകയാണ്. അതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പില്‍ ഇടതിനെതിരെ ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു.
പാര്‍ടി പ്രവര്‍ത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം, ഇടതുപക്ഷമെന്ന് നമ്മള്‍ കരുതുന്ന സമൂഹ മാധ്യമങ്ങളിലെ പല ഗ്രൂപുകളെയും വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. ചെങ്കോട്ട, ചെങ്കതിര്‍, പോരാളി ഷാജി അത്തരം ഗ്രൂപുകളുടെ അഡ് മിന്‍മാരെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. വിലയ്ക്ക് വാങ്ങി കഴിഞ്ഞാല്‍ നേരത്തെ നടത്തിയത് പോലെയുള്ള കാര്യങ്ങളല്ല വരുന്നത്.
ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇത് പുതിയ കാലത്തെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എംവി ജയരാജന്‍ ഒരു ലക്ഷത്തിലേറെ വോടിന് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം വി ജയരാജന്റെ പ്രതികരണം.