SWISS-TOWER 24/07/2023

Criticized | ആരിഫ് ഖാന്‍ സ്വപ്നം കാണുന്നത് ഗവര്‍ണറേക്കാള്‍ വലിയ പദവിയെന്ന് എം വി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എല്ലാറ്റിനെയും വിവാദമാക്കുന്ന വിവാദനായകനാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. സി പി എം ജില്ലാ കമിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

Criticized | ആരിഫ് ഖാന്‍ സ്വപ്നം കാണുന്നത് ഗവര്‍ണറേക്കാള്‍ വലിയ പദവിയെന്ന് എം വി ജയരാജന്‍

എന്നും യജമാന - ഭൃത്യനിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചു വരുന്നത്. യജമാന ഭക്തിയാണ് ബി ജെ പിയോടും ആര്‍ എസ് എസിനോടും ഗവര്‍ണര്‍ കാണിക്കുന്നത്. ഗവര്‍ണര്‍ പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സ്വപ്നം കാണുന്നത്. കേന്ദ്രം ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണറുടെ ശ്രമം.

സംസ്ഥാന സര്‍കാരിനെ അട്ടിമറിക്കാനാണ് ഈ ഗവര്‍ണറെ കേന്ദ്രം നിയമിച്ചിട്ടുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയമാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചാരണം നടത്തും. മന്ത്രിസഭയെ നിയന്ത്രിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

ഗവര്‍ണറുടെ നിലവിലെ നിലപാട് ഛര്‍ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധ കാര്യങ്ങളോ നിയമനമോ നടന്നിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവര്‍ണറുടെ ഇടപെടല്‍ സര്‍കാരിനെ അട്ടിമറിക്കാനാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.

കേന്ദ്രഭരണ സ്വാധീനം ഉപയോഗിച്ചല്ല കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കി പാര്‍ടിയെ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് - ബി ജെ പി ശ്രമം. ഇതിന്റെ ഭാഗമായാണ് പാലക്കാട് ശാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ടിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

വ്യാജ പ്രചാരണം കൊലപാതകത്തേക്കാള്‍ ക്രൂരമാണ്. ശാജഹാന്റെ കൊലപാതകത്തില്‍ ബി ജെ പിയെ ന്യായികരിക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. അത് കൊല്ലപ്പെട്ടത് സി പി എം പ്രവര്‍ത്തകനായതുകൊണ്ടാണെന്നും എം വി ജയരാജന്‍ ഒരു ചോദ്യത്തിന് ഉത്തരമായി പ്രതികരിച്ചു.

Keywords: MV Jayarajan Criticized Kerala Governor, Kannur, News, Controversy, CPM, Politics, Governor, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia