Criticized | ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നതെന്ന് എം വി ജയരാജന്‍
Aug 20, 2022, 21:08 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി എം വി ജയരാജന്‍. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയെന്ന് സിപി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പ്രതികരിച്ചു.
അത്ര അധഃപതിക്കാന്‍ പാടില്ല. ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുമെന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുജിസിയും യൂനിവേഴ്സിറ്റിയുടെ സ്റ്റാറ്റിയൂടും അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും അനുസരിച്ചാണ് ഇന്നത്തെ വിസിയെ അന്ന് നിയമിച്ചത്. ഇപ്പോഴത്തെ ഗവര്‍ണര്‍ 2019ല്‍ വന്നതിന് ശേഷമാണ് സെലക്ഷന്‍ കമിറ്റി ശുപാര്‍ശ ചെയ്ത നടപടി ക്രമങ്ങള്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനമായത്. അതും നിയമപ്രകാരം തന്നെയാണ് നടന്നത്.
നാല് വര്‍ഷക്കാലത്തെ കണ്ണൂര്‍ വിസിയുടെ സേവനം പരിശോധിച്ച ശേഷം ചരിത്ര പണ്ഡിതന്‍ കൂടിയായ അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കണമെന്ന് തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ ന്യായാധിപനായിരുന്ന ആള്‍ നിയമിച്ചതാണ് ഇപ്പോഴത്തെ വിസിയെ.
പുനര്‍ നിയമനത്തിന് അനുമതി കൊടുത്തപ്പോള്‍ വിസിയുടെ യോഗ്യതകള്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ പരിശോധിച്ചിരിക്കുമല്ലോ. അന്ന് പറയാതെ ഇപ്പോള്‍ കൊള്ളരുതാത്തവന്‍ എന്ന് പറയുന്നത് ആശ്ചര്യജനകമായ കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു.
Keywords: MV Jayarajan Criticized Kerala Governor, Kannur, News, Politics, CPM, Criticism, Trending, Governor, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.