Criticized | തട്ടിപ്പുകേസില്‍ പ്രതിയായ കണ്ണൂര്‍ എംപി നാടിന് അപമാനമെന്ന് എംവി ജയരാജന്‍
Jun 25, 2023, 14:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പോക്‌സോ കേസില്‍ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ കണ്ണൂര്‍ എംപി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നാടിന് അപമാനമാണെന്ന് സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍.
പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും മോന്‍സന്‍ മാവുങ്കലിനെ ന്യായീകരിക്കുകയും എന്റെ അടുത്ത സുഹൃത്താണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് മാലിന്യം എറിയുന്നതിനു തുല്യമാണെന്നും ജയരാജന്‍ പറഞ്ഞു.
10 കോടിയുടെ പുരാവസ്തു തട്ടിപ്പു കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയായത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മോന്‍സന്‍ 10 ലക്ഷം രൂപ സുധാകരന് കൊടുത്തു എന്ന് മോന്‍സന്റെ ഡ്രൈവര്‍ കോടതിയിലാണ് തെളിവ് നല്‍കിയത്. സമ നിയമപ്രകാരം ഡെല്‍ഹിയില്‍ തടഞ്ഞുവെക്കപ്പെട്ട 2.64 ലക്ഷം കോടി രൂപ റിലീസ് ചെയ്യാന്‍ സഹായിക്കാമെന്ന് മോന്‍സന്റെ വീട്ടില്‍ വച്ച് കെ സുധാകരന്‍ തങ്ങളോട് പറഞ്ഞുവെന്നും അതുകൊണ്ടാണ് മോന്‍സന്‍ വിവിധ ഘട്ടങ്ങളില്‍ കോടികള്‍ നല്‍കിയതെന്നുമാണ് മൊഴി നല്‍കിയത്.
പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. ഇത്തരത്തില്‍ നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായത് കൊണ്ടാണ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്നതെന്നും എംവി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും മോന്‍സന്‍ മാവുങ്കലിനെ ന്യായീകരിക്കുകയും എന്റെ അടുത്ത സുഹൃത്താണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് മാലിന്യം എറിയുന്നതിനു തുല്യമാണെന്നും ജയരാജന്‍ പറഞ്ഞു.
10 കോടിയുടെ പുരാവസ്തു തട്ടിപ്പു കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയായത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മോന്‍സന്‍ 10 ലക്ഷം രൂപ സുധാകരന് കൊടുത്തു എന്ന് മോന്‍സന്റെ ഡ്രൈവര്‍ കോടതിയിലാണ് തെളിവ് നല്‍കിയത്. സമ നിയമപ്രകാരം ഡെല്‍ഹിയില്‍ തടഞ്ഞുവെക്കപ്പെട്ട 2.64 ലക്ഷം കോടി രൂപ റിലീസ് ചെയ്യാന്‍ സഹായിക്കാമെന്ന് മോന്‍സന്റെ വീട്ടില്‍ വച്ച് കെ സുധാകരന്‍ തങ്ങളോട് പറഞ്ഞുവെന്നും അതുകൊണ്ടാണ് മോന്‍സന്‍ വിവിധ ഘട്ടങ്ങളില്‍ കോടികള്‍ നല്‍കിയതെന്നുമാണ് മൊഴി നല്‍കിയത്.
Keywords: MV Jayarajan Criticized K Sudhakaran, Kannur, News, Politics, MV Jayarajan, Criticized, K Sudhakaran, Monson Mavunkal, Cheating case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.