MV Jayarajan | ആര്‍ച് ബിഷപ് പറഞ്ഞതില്‍ ഗാന്ധിജിയും കമ്യൂണിസ്റ്റുകാരും ഉള്‍പെടില്ലെന്ന് എം വി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ രക്തസാക്ഷികളെക്കുറിച്ച് തലശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതിന്റെ പരിധിയില്‍ ഗാന്ധിജിയും കമ്യൂണിസ്റ്റുകാരും വരില്ലെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍. പാംപ്ലാനിയുടെ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാടിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് രക്തസാക്ഷികള്‍. ആരെങ്കിലുമായി വഴക്കിട്ട് കൊല്ലപ്പെട്ടവരല്ല. സ്വതന്ത്ര ഇന്‍ഡ്യയിലെ ആദ്യത്തെ രക്തസാക്ഷിയായ മഹാത്മാഗാന്ധിയെ ഗോഡ് സെയെന്ന ആര്‍ എസ് എസുകാരനാണ് വെടിവച്ചുകൊന്നത്. ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവിനെയും ചാത്തുക്കുട്ടിയെയും ബ്രിടീഷ് വിരുദ്ധ പോരാട്ടത്തിനിടെ എം എസ് പിക്കാരാണ് വെടിവച്ചുകൊന്നത്.

MV Jayarajan | ആര്‍ച് ബിഷപ് പറഞ്ഞതില്‍ ഗാന്ധിജിയും കമ്യൂണിസ്റ്റുകാരും ഉള്‍പെടില്ലെന്ന് എം വി ജയരാജന്‍

മര്‍ദിത വിഭാഗങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എഴുന്നൂറിലേറെ രക്തസാക്ഷികള്‍ കേരളത്തിലുണ്ട്. ഏത് രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആര്‍ച് ബിഷപ് വ്യക്തമാക്കിയിട്ടില്ല. ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് വഴക്കടിച്ച് പ്രശ്നമുണ്ടാക്കുന്നത്. മണിപ്പൂരിലുള്‍പെടെ ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടി കലാപം സൃഷ്ടിക്കുന്നതിന് പിന്നില്‍ സംഘപരിവാരമാണെന്ന് സഭകളും അവരുടെ മുഖപത്രങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  MV Jayarajan against Mar Joseph Pamplany, Kannur, News, Criticism, Politics, RSS, BJP, CPM, MSP, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia