MV Jayarajan | സുധാകരന്റെ പ്രസ്താവന അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോടിനെന്ന് എംവി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്തെത്തി. അകത്ത് കാവിയും പുറത്ത് ഖദറും അണിയുന്ന നേതാവാണ് കെ സുധാകരനെന്ന് അദ്ദേഹം വിമര്‍ശിച്ചു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ. സുധാകരന്‍ ആവര്‍ത്തിക്കുന്നത് മതേതര സമൂഹത്തിന് അപമാനവും വെല്ലുവിളിയുമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സിപിഎം ജില്ലാകമിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        
MV Jayarajan | സുധാകരന്റെ പ്രസ്താവന അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോടിനെന്ന് എംവി ജയരാജന്‍

ഇതുസുധാകരന്‍ കോണ്‍ഗ്രസില്‍ അധിക കാലം ഇനിയുണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഉളളില്‍ കാവിയണിയും പുറമേ ഖദര്‍ ധരിക്കുകയും ചെയ്യുന്നയാളാണ് സുധാകരന്‍. തലശേരി കലാപവേളയില്‍ മുസ്ലിം പള്ളി ആര്‍എസ്എസ് അക്രമിക്കാനെത്തിയപ്പോള്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരാണ്. അന്ന് എന്ത് ത്യാഗം സഹിച്ചും മതസൗഹാര്‍ദം സംരക്ഷിക്കണമെന്നായിരുന്നു സിപിഎം തീരുമാനം. അന്ന് സിപിഎം അവിടെ കണ്ടത് ആര്‍എസ്എസിനെ സഹായിക്കുന്ന സുധാകരനെയാണ്.

ഹൈദരാബാദ് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞുമടങ്ങുകയായിരുന്ന ഇപി ജയരാജനെ കൊല്ലാന്‍ സുധാകരന്‍ തോക്കുമായി അയച്ചത് ആര്‍എസ്എസുകാരെയാണ്. കെ സുധാകരന്‍ കലക്ടറേറ്റിന് മുന്‍പില്‍ നിരാഹാരസമരം നടത്തിയപ്പോള്‍ വത്സന്‍ തില്ലങ്കേരി സന്ദര്‍ശിച്ചത് ആര്‍എസ്എസുമായുളള ബന്ധം തെളിയിക്കുന്നതാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറച്ച് ആര്‍എസ്എസ് വോട് ലഭിക്കാറുണ്ടന്നും ആ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സുധാകരന്‍ ആര്‍എസ്എസ് ബന്ധം തുറന്നു പറയുന്നത് ബിജെപി പ്രവേശനത്തിന് വിലപേശാനാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോടുകള്‍ തനിക്ക് അനുകൂലമാക്കാനും സുധാകരന്‍ ലക്ഷ്യമിടുന്നുണ്ടെന്നും എംവി ജയരാജന്‍ ആരോപിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Congress, CPM, RSS, M.V Jayarajan, K.Sudhakaran, Election, MV Jayarajan against K Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia